Flash News

പൊയ്കയില്‍ പുന്നൂസ് കുര്യന്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

February 7, 2017

Kurian1

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ ആദ്യകാല മലയാളികളിലൊരാളായ പൊയ്കയില്‍ പുന്നൂസ് കുര്യന്‍ (ജോയ്-83) നിര്യാതനായി. തിരുവല്ല തിരുവന്‍‌വണ്ടൂര്‍ ആശാന്‍പറമ്പില്‍ പരേതരായ പുന്നൂസിന്റെയും ശോശാമ്മയുടെയും എട്ടു മക്കളില്‍ മൂന്നാമനായിരുന്നു.

1972-ല്‍ അമേരിക്കയിലെത്തി. റോക്ക്‌ലാന്‍ഡിലെ ആദ്യ ഇന്ത്യന്‍ ഗ്രോസറി 1982-ല്‍ തുടങ്ങിയത് കുര്യനും സുഹൃത്തുക്കളും ചേര്‍ന്നാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്നു. യോങ്കേഴ്‌സ് യാക്കോബായ പള്ളിയുടെ സജീവാംഗങ്ങളില്‍ ഒരാളായിരുന്നു. പിന്നീട് യോങ്കേഴ്‌സിലെക്കു താമസം മാറ്റി.

വശ്യമായ പുഞ്ചിരിയും എന്തിനെയും നര്‍മ്മത്തോടെ സമീപിക്കാനുള്ള കഴിവും അദ്ദേഹത്തെ വ്യത്യസ്ഥനാക്കി. ചാരിറ്റി രംഗത്തും ഏറേ സംഭാവനകളര്‍പ്പിച്ചു.

ഇരവിപേരൂര്‍ പ്ലാംകൂടത്തില്‍ ദീനാമ്മ മാത്യു ആണ് ഭാര്യ. ഒക്ടോബറിലാണ് അവര്‍ അമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

പൊതുദര്‍ശനം: ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ രാത്രി 9 മണിവരെ മൈക്കിള്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Service, 321 South Main St, New City, NY-10956).

സംസ്ക്കാര ശുശ്രൂഷ: ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 9 മണിമുതല്‍ 11:30 വരെ മൈക്കിള്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ നടക്കും. തുടര്‍ന്ന് Germonds Presbyterian Cemetery (46 Germonds Road, New City, NY-10956) യില്‍ സംസ്ക്കരിക്കും.

വിവരങ്ങള്‍ക്ക്: ബെറ്റി 201-252-4650, ബെനി 818-795-6635


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top