Flash News

എവിടെ നിങ്ങളുടെ കരുണ?; ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കെതിരെ റോമില്‍ പോസ്റ്ററുകള്‍

February 8, 2017

poster-popeറോം: യാഥാസ്ഥിതികരായ കത്തോലിക്കന്‍ ബിഷപ്പുമാര്‍ക്കെതിരായും കര്‍ദിനാളുമാര്‍ക്കെതിരെയും നടപടി എടുത്ത മാര്‍പ്പാപ്പയ്‌ക്കെതിരെ റോമില്‍ പോസ്റ്ററുകള്‍. എവിടെയാണ് നിങ്ങളുടെ കരുണ എന്ന തലക്കെട്ടോടെയാണ് റോമിന്റെ പല ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

വൈദികരെ മാറ്റുന്നു, നൈറ്റ്‌സ് ഓഫ് മാള്‍ട്ടയുടെ അധികാരം എടുത്തു കളഞ്ഞു, കര്‍ദിനാള്‍മാരെ അവഗണിക്കുന്നു എന്നൊക്കെയാണ് പോസ്റ്ററില്‍ മാര്‍പ്പാപ്പക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍. പോസ്റ്ററില്‍ ഒരു സംഘടനയുടേയും പേരില്ല. നേരത്തെ മാര്‍പ്പാപ്പയുടെ നടപടികള്‍ക്കെതിരെ യാഥാസ്ഥിതികര്‍ മുറുമുറുപ്പ് ഉയര്‍ത്തിയിരുന്നു.

നൈറ്റ്‌സ് ഓഫ് മാള്‍ട്ടയ്ക്കു ഉണ്ടായിരുന്ന പ്രത്യേക അധികാരങ്ങള്‍ മാര്‍പ്പാപ്പയുടെ ഇടപെടല്‍ മൂലം ഇല്ലാതായിരുന്നു. പകരമായി വത്തിക്കാനില്‍ നിന്ന് പ്രത്യേക പ്രതിനിധിയെ നിര്‍വഹണത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നടപടി ഉണ്ടായി കുറച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പോസ്റ്ററുകള്‍ എന്നത് ശ്രദ്ധേയമാണ്.

നൈറ്റ്‌സ് ഓഫ് മാള്‍ട്ടയ്ക്ക് ഒരു രാജ്യത്തിനുള്ളത് പോലെ തന്നെയുള്ള അധികാരമായിരുന്നു കാത്തോലിക്ക സംവിധാനത്തിനകത്തുണ്ടായിരുന്നത്. കഴിഞ്ഞ മാസം മാര്‍പ്പാപ്പ നൈറ്റ്‌സ് ഓഫ് മാള്‍ട്ടയുടെ അധിപന്‍ ആയിരുന്ന മാസ്റ്റര്‍ മാത്യു ഫെസ്റ്റിംഗിനോട് രാജിക്കത്ത് വാങ്ങിയിരുന്നു. പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ അവിടെ നിന്നാകാം പോസ്റ്ററുകളുടെ ഉത്ഭവമെന്ന് കരുതുന്നതായി നിരീക്ഷകര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top