Flash News

ചിദംബരത്തിനെതിരായ ആരോപണത്തിന് തെളിവ് ഹാജരാക്കാന്‍ സുബ്രമണ്യന്‍ സ്വാമിയോട് സുപ്രീം കോടതി

February 11, 2017

A view of the Indian Supreme Court building is seen in New Delhi December 7, 2010. India's Supreme Court on Monday questioned the appointment of the country's top anti-corruption official, local media and a lawyer said, in a victory for the opposition and another blow for an embattled government that has become mired in corruption charges. REUTERS/B Mathur (INDIA - Tags: CRIME LAW POLITICS BUSINESS) - RTXVHUR

ന്യൂഡല്‍ഹി: 2006ലെ എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനെതിരായ ആരോപണം തെളിയിക്കാന്‍ ശരിയായ തെളിവുകള്‍ ഹാജരാക്കാന്‍ ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കാബിനറ്റ് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ, ഇടപാടിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് നേരിട്ട് അനുമതി നല്‍കിയെന്നായിരുന്നു സ്വാമിയുടെ ആരോപണം. 600 കോടിക്ക് മുകളിലുള്ള ഇടപാടിന് അനുമതി നല്‍കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളൂ. എയര്‍സെല്‍-മാക്സിസ് ഇടപാട് 3500 കോടി രൂപയുടേതായിരുന്നു. എന്നാല്‍, അത് സി.സി.ഇ.എയുടെ പരിഗണനക്ക് വിടാതെ ധനമന്ത്രി നേരിട്ട് അനുമതി നല്‍കുകയായിരുന്നുവെന്നും സുബ്രമണ്യന്‍ സ്വാമി വാദിച്ചു.

എന്നാല്‍, ധനമന്ത്രി പ്രതിദിനം 200 ഫയലുകള്‍ നോക്കുന്നയാളാണെന്നും, ആരോപണത്തിന് രേഖാമൂലമുള്ള തെളിവെവിടെയെന്നും സുപ്രീം കോടതി ചോദിച്ചു. കേസില്‍ സി.ബി.ഐ തയാറാക്കിയ കുറ്റപത്രത്തില്‍ 600 കോടി രൂപ വരേയുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കാനേ ധനമന്ത്രിക്ക് അനുവാദമുള്ളൂവെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് സ്വാമി പ്രതികരിച്ചെങ്കിലും ഇപ്പോള്‍ നിങ്ങള്‍ രേഖാമൂലം കൃത്യമായ തെളിവുകള്‍ നല്‍കിയാലേ അംഗീകരിക്കാനാവൂ എന്ന് ബെഞ്ച് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top