
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു. മോര് യൂജിന്‍ കപ്ളാന്‍ (വെസ്റ്റേണ്‍ അമേരിക്കന്‍ ബിഷപ്), മോര് സെവേറിയോസ് മല്‍ക്കി മുറാദ്(ഇസ്രായേല്‍-ഫലസ്തീന്-ജോര്ഡന്), മോര് സെവേറിയോസ് ഹസില്‍സൗമി (ബെല്‍ജിയം, ഫ്രാന്‍സ്, ലക്സംബര്‍ഗ്), മോര് മിലിത്തിയോസ് മുല്‍ക്കി (ആസ്ട്രേലിയ, ന്യൂസിലന്‍ഡ്), മോര് ബര്‍ത്തലേമസ് നഥാനിയല്‍ (അറബ് നാടുകള്‍), മോര് ഓസ്താത്തിയോസ് മത്താറോഹം എന്നിവരെയാണ് സിറിയയിലെ ആഗോള സുന്നഹദോസ് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ ഇവര്‍ക്ക് ആത്മീയ അധികാരങ്ങള്‍ ഇല്ലാതായി. ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവയുടെ പദവിക്കും അന്തസ്സിനും അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ ഭരണഘടനവിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് ആഗോള സുന്നഹദോസ് പറയുന്നു.

ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ ആയതുമുതല്‍ ഇപ്പോള്‍ നടപടി നേരിട്ടവര്‍ വിമത പ്രവര്‍ത്തനം നടത്തുകയായിരുന്നു. സുന്നഹദോസിലടക്കം സഭ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ മേലധ്യക്ഷനെ ആക്ഷേപിക്കുന്ന തരത്തില്‍ ഇവര്‍ പെരുമാറുകയും ചെയ്തിരുന്നു. ഇതിനിടെ പാത്രിയര്‍ക്കീസ് ബാവയെ അറിയിക്കാതെ ബെല്‍ജിയത്തിലെ യൂഹാനോന്‍ ഐദിന്‍ പട്ടം നല്‍കിയത് പ്രശ്നങ്ങള്‍ വഷളാക്കി. ഇദ്ദേഹത്തെ സഭയില്‍നിന്ന് മുടക്കി സുന്നഹദോസ് കല്പനയിറക്കിയിട്ടുണ്ട്. കൂടുതല്‍ അധികാരവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മലങ്കര സംഘത്തിന്‍െറ വരവിന് പിന്നില്‍ ഇവരുടെ പിന്തുണയുണ്ടെന്ന് വ്യക്തമായതോടെയാണ് ആറ് പേര്‍ക്കെതിരെയും നടപടി വേഗത്തിലാക്കാിയത്. മലങ്കരയില്‍നിന്നുള്ള ചില മെത്രാപ്പോലീത്തമാര്‍ മോര് കപ്ളാനുമായി കഴിഞ്ഞയാഴ്ച അമേരിക്കയില്‍ കൂടിക്കാഴ്ച നടത്തിയത് ഇതിന്‍െറ ഭാഗമായിരുന്നു.
സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ വിഭാഗീയതയുടെ വേരറുക്കാന്‍ ശ്രമിക്കുന്ന ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയാര്‍ക്കീസ് ബാവയുടെ ശ്രമങ്ങള്‍ക്ക് യാക്കോബായ അല്മായ ഫോറം നേതൃയോഗം പിന്തുണ പ്രഖ്യാപിച്ചു. മെത്രാപ്പോലീത്തമാര്ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി മാതൃകപരമാണ്. പുതിയ സഭ രൂപവത്കരിക്കാനുളള നീക്കങ്ങള്‍ക്കെതിരെ വിശ്വാസികള്‍ കരുതിയിരിക്കണമെന്ന് യോഗം മുന്നറിയിപ്പ് നല്കി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
കോവിഡ് ബാധിതരെ ചികിത്സിച്ച് രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാജ്ഞലിയര്‍പ്പിച്ച് ന്യൂജെഴ്സി ഗവര്‍ണ്ണര്‍
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ധനമന്ത്രി ദുരിതാശ്വാസ പാക്കേജിന്റെ രൂപരേഖ തയ്യാറാക്കി, എംഎസ്എംഇ, എന്‍ബിഎഫ്സി എന്നിവയ്ക്ക് സഹായം പ്രഖ്യാപിച്ചു
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കടമ്പകള്‍ ഏറെ, സ്വന്തമായി വാഹനമുള്ളവര്ക്കു മാത്രം വരാം
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
തോല്ക്കാന് ഞങ്ങള്‍ക്ക് മനസ്സില്ല, വ്യത്യസ്ഥമായൊരു റസ്റ്റോറന്റില്‍ സത്യത്തിലാര്ക്കും പ്രവേശനമില്ല
മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം
ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് ആരംഭിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി ശ്രീറെഡ്ഡി മാതൃകയാകുന്നു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
ഇന്ത്യയുടെ നാവികസേനാ കപ്പലുകള്‍ക്ക് ദുബായ് തീരത്ത് അടുപ്പിക്കാനായില്ല, പ്രവാസികളുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍
സമുദ്ര സേതു: മാലദ്വീപില്‍ നിന്ന് 698 പ്രവാസികളുമായി ഐ.എന്‍.എസ്. ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തും, ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ന് എത്തും
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
കാമുകിയെ കൊന്ന് വെട്ടി നുറുക്കി കത്തിയ്ക്കാന്‍ ശ്രമം, പരാജയപ്പെട്ടതോടെ കുഴിച്ചുമൂടി, ക്രൂര കൃത്യം ചെയ്ത കാമുകന് പോലീസ് പിടിയില്‍
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
പെണ്ണെഴുത്തും പെണ്‍സിനിമകളും
പ്രത്യാശയുടെ സന്ദേശമായ ഈസ്റ്റര്‍ (എഡിറ്റോറിയല്‍)
Leave a Reply