Flash News

അമ്മയോടൊപ്പമുള്ളവര്‍ക്ക് അമ്മയാകാന്‍ പറ്റുമോ? – പന്നീര്‍സെല്‍വം; പന്നീര്‍സെല്‍വം ചതിയന്‍ – ശശികല

February 13, 2017

Sasikala-Panneerselvamചെന്നൈ: ‘അമ്മ’യുടെ വീട്ടില്‍ ഒട്ടേറെപ്പേര്‍ ജോലി ചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാം അമ്മയാകാന്‍ കഴിയുമോ എന്ന് പന്നീര്‍സെല്‍വം ചോദിച്ചു. എന്നാല്‍, 33 വര്‍ഷത്തിനിടയില്‍ ആയിരം പന്നീര്‍സെല്‍വന്മാരെ താന്‍ കണ്ടിട്ടുണ്ടെന്നും എത്ര ആമ്പള വന്നാലും ഈ പൊമ്പള നേരിടുമെന്നും ശശികല നടരാജന്‍. അണ്ണാ ഡി.എം.കെ വീണ്ടും അധികാരത്തില്‍ വരും. പുരട്ചി തലൈവി ജയലളിത മരിച്ച രാത്രി തനിക്ക് വേണമെങ്കില്‍ മുഖ്യമന്ത്രിയാകാമായിരുന്നെന്നും പോയസ് ഗാര്‍ഡനില്‍ തടിച്ചുകൂടിയ അണികളോട് ശശികല പറഞ്ഞു.

‘പന്നീര്‍സെല്‍വം ഉള്‍പ്പെടെ എല്ലാവരും മുഖ്യമന്ത്രി പദവി ഏല്‍ക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് നിഷേധിച്ചു. ആ സമയം മുഖ്യമന്ത്രി പദവിക്ക് തന്‍െറ മുന്നില്‍ ഒരു പ്രധാന്യവുമില്ലായിരുന്നു. അമ്മയുടെ മൃതദേഹത്തിനരികെ ആയിരുന്നു. 33 വര്‍ഷം അമ്മയോടൊത്താണ് ജീവിച്ചത്. അമ്മയുടെ ജീവിതത്തിന് സമാനമാണ് തന്‍െറയും ജീവിത അനുഭവങ്ങള്‍.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു സ്ത്രീയായ താന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. എം.ജി.ആറിന്‍െറ മരണശേഷം അമ്മയോടൊപ്പം ആരുമില്ലായിരുന്നു. താന്‍ പിന്നില്‍ ഉറച്ചുനിന്നു. എം.ജി.ആറിന്‍െറ മൃതദേഹംപോലും കാണിക്കാതെ ഭാര്യ ജാനകിയുടെ ബന്ധുക്കള്‍ തടഞ്ഞപ്പോള്‍ താനും സഹോദരി പുത്രന്‍ ദിനകരനും ആണ് പിന്‍ബലം നല്‍കിയത്.

aiadmk-general-secretary-vk-sasikala_a990dade-f263-11e6-bee8-7b74d3637aa8രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാതിരുന്ന ജയയെ താനാണ് രാഷ്ട്രീയത്തിലിറക്കിയത്. അമ്മയെ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിച്ചത് താനാണ്.

പന്നീര്‍സെല്‍വത്തെ ഉയരങ്ങളിലത്തെിച്ചത് അമ്മയാണ്. പാര്‍ട്ടിയെ വിഭജിക്കാന്‍ ശ്രമിച്ച അയാള്‍ അമ്മയുടെ വിശ്വസ്തനല്ലായിരുന്നെന്ന് തെളിയിച്ചിരിക്കുന്നു. അയാള്‍ ചതിയനാണ്. അമ്മ മരിച്ച രാത്രി പാര്‍ട്ടിയെ തകര്‍ക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നതായി വിവരം കിട്ടിയപ്പോള്‍ താന്‍ കരഞ്ഞുപോയി. പന്നീര്‍സെല്‍വം ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരെ വിളിച്ചു. മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുക്കാനും മറ്റുള്ളവര്‍ പഴയ വകുപ്പുകള്‍തന്നെ കൈകാര്യംചെയ്യാനും നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ശശികലയും പന്നീര്‍സെല്‍വവും തമ്മിലുള്ള പോര് പാര്‍ട്ടി അണികള്‍ ഏറ്റെടുത്തിരിക്കുകയാണ്. തമിഴ് സിനിമയെ വെല്ലുന്ന തകര്‍പ്പന്‍ ഡയലോഗുകള്‍ തയാറാക്കിക്കൊടുക്കാന്‍ ഒ.പി.എസിനും ശശികലക്കും പ്രത്യേക സംഘം തന്നെയുണ്ട്.

ഡയലോഗില്‍ ചിന്നമ്മയാണ് ഒരുപടി മുന്നില്‍. പാര്‍ട്ടി കെട്ടിപ്പടുത്ത എം.ജി.ആറിന്‍െറ വിശ്വസ്തരും പിന്നീട് ജയലളിതയുടെയും ശശികലയുടെയും അനഭിമതരുമായി മാറിയ തലമുതിര്‍ന്ന നേതാക്കളാണ് ഒ.പി.എസിനൊപ്പം.

panneerselvam-kzEB--621x414@LiveMintസ്വന്തം കുടുംബാംഗങ്ങളായ മന്നാര്‍ഗുഡി മാഫിയയാണ് ശശികലയുടെ പിന്നില്‍. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇ. മധുസൂദനനാണ് ഒ.പി.എസ് ടാസ്ക് ഫോഴ്സിലെ മുതിര്‍ന്ന അംഗം. ജനത്തെ കൈയിലെടുക്കുന്ന തന്ത്രങ്ങള്‍ കാവല്‍ മുഖ്യമന്ത്രിക്ക് പകര്‍ന്നുനല്‍കുന്നത് അണ്ണാ ഡി.എം.കെ സ്ഥാപകാംഗം കൂടിയായ ഇദ്ദേഹമാണ്. മറ്റൊരു സ്ഥാപകാംഗവും വക്താവുമായ സി. പൊന്നയ്യനാണ് താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഒ.പി.എസ് ക്യാമ്പിലേക്ക് എത്തിക്കുന്നത്. ശശികലയുടെ മന്നാര്‍ഗുഡി മാഫിയയില്‍നിന്ന് പാര്‍ട്ടിയെ രക്ഷിക്കണമെന്ന് പ്രാദേശിക നേതാക്കളെ പറഞ്ഞ് മനസ്സിലാക്കുന്ന തിരക്കിലാണ് ഇദ്ദേഹം.

ഒ.പി.എസിന്‍െറ പൊട്ടിത്തെറിക്കുമുമ്പേ ശശികലക്കെതിരെ രംഗത്തത്തെിയ മുന്‍ മന്ത്രി കെ.പി. പൊന്നുസാമി, മന്നാര്‍ഗുഡി മാഫിയയെ പ്രതിരോധത്തിലാക്കുന്ന ചുമതലയിലാണ്. ജയലളിത മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന നത്തം ആര്‍. വിശ്വനാഥന്‍ ദക്ഷിണ തമിഴകത്തെ എം.എല്‍.എമാരെ ഒ.പി.എസ് പക്ഷത്തത്തെിക്കുന്നതിന്‍െറ കരുക്കള്‍ നീക്കുകയാണ്.

ജയലളിതയോടൊപ്പമുള്ള 33 വര്‍ഷം ഓര്‍മിപ്പിക്കല്‍, അഞ്ചു മിനിറ്റിനിടെ കണ്ണുതുടക്കല്‍, താന്‍ സിംഹവും എം.എല്‍.എമാര്‍ സിംഹക്കുട്ടികളെന്നുമുള്ള പരാമര്‍ശം തുടങ്ങിയ ശശികലയുടെ പ്രസംഗങ്ങളിലെ സ്ഥിരം നമ്പറുകള്‍ ശശികലാ ടാസ്ക്ഫോഴ്സിന്‍െറ തന്ത്രങ്ങളാണ്. ശശികലാ ക്യാമ്പില്‍ ഭര്‍ത്താവ് എം. നടരാജനാണ് തന്ത്രങ്ങളുടെ ആശാന്‍. മുന്‍ ഡി.എം.കെ പ്രവര്‍ത്തകന്‍കൂടിയായ ഇദ്ദേഹം കോണ്‍ഗ്രസിന്‍െറ ദേശീയ നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്.

രാഹുല്‍ ഗാന്ധി വഴി സംസ്ഥാന കോണ്‍ഗ്രസിന്‍െറ എട്ട് എം.എല്‍.എമാരെ ശശികലക്കൊപ്പം നിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്തും നല്‍കി നൂറോളം എം.എല്‍.എമാരെ ഒപ്പംനിര്‍ത്തി റിസോര്‍ട്ട് നാടകം കളിക്കുന്നത് സഹോദരി പുത്രന്മാരായ മുന്‍ ലോക്സഭാംഗം ദിനകരന്‍, ലോക്സഭാംഗം ടി.ടി.വി. ദിനകരന്‍ തുടങ്ങിയവരാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top