Flash News

എ ക്ലാസ് സെല്‍, യോഗ ചെയ്യാന്‍ സൗകര്യം, വീട്ടിലെ ഭക്ഷണം, പ്രമേഹ ചികിത്സ, മിനറല്‍ വാട്ടര്‍ എന്നിവ വേണമെന്ന് ശശികല; സുഖിക്കാനല്ല ഇങ്ങോട്ട് വന്നതെന്ന് ജയിലധികൃതര്‍

February 16, 2017

sasikala-jailമുഖ്യമന്ത്രി പദവും പോയസ് ഗാര്‍ഡനിലെ സുഖസൗകര്യങ്ങളും നഷ്ടപ്പെട്ട് വീണ്ടും ജയിലറക്കുളളിലേക്ക് എത്തിയിരിക്കുകയാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല. ജയലളിതക്കൊപ്പമെത്തിയ രണ്ട് തവണയും ലഭിച്ച പ്രത്യേക പരിഗണന ജയിലില്‍ ശശികലക്ക് ഇത്തവണയുണ്ടാകില്ല.

ജയിലില്‍ യോഗ ചെയ്യാനും പ്രമേഹത്തിന് ചികിത്സിക്കാനുമുളള സൗകര്യങ്ങളാണ് കോടതിക്ക് മുമ്പില്‍ ശശികല വച്ച പ്രധാന ആവശ്യങ്ങള്‍.

കീഴടങ്ങാന്‍ എത്തിയപ്പോള്‍ പ്രത്യേക കോടതി ജഡ്ജിയോട് അഞ്ച് കാര്യങ്ങളാണ് ശശികല ആവശ്യപ്പെട്ടത്. എ ക്ലാസ് സെല്‍ വേണം. യോഗ ചെയ്യാന്‍ സൗകര്യം വേണം, മിനറല്‍ വാട്ടര്‍, വീട്ടിലെ ഭക്ഷണം, പ്രമേഹമുള്ളതുകൊണ്ട് ചികിത്സാ സൗകര്യം എന്നിവയാണ് ആവശ്യപ്പെട്ടത്. ണ്ട് ചികിത്സാസൗകര്യം. മൂന്നും കോടതി ജയില്‍ അധികൃതരുടെ പരിഗണയ്ക്ക് അയച്ചു. ആദ്യ ദിനം ശശികലക്ക് എ ക്ലാസ് സെല്‍ അനുവദിച്ചില്ല. മൂന്ന് കുറ്റവാളികളെ പാര്‍പ്പിക്കുന്ന സെല്ലിലാക്കി. ഇളവരസിക്ക് വേറെ സെല്‍. ജയിലില്‍ ഇനിയവര്‍ ചെയ്യേണ്ട ജോലിയെന്തെന്നും അതിന്റെ കൂലിയെത്രയെന്നും വൈകാതെ തീരുമാനിക്കും.

പ്രത്യേക സൗകര്യങ്ങള്‍ നല്‍കുന്നതിനോട് കടുത്ത വിയോജിപ്പുണ്ട് ജയില്‍ അധികൃതര്‍ക്ക്. സുഖിക്കാനല്ല ഇങ്ങോട്ട് വന്നതെന്നാണ് ജയിലധികൃതര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ജയലളിതക്ക് അനുവദിച്ചിരുന്ന സൗകര്യങ്ങള്‍ ശശികലക്ക് കിട്ടുമോ എന്ന് കണ്ടറിയണം.

sasikala-cry-0451-09-1486625198വര്‍ണപ്പകിട്ടുളള സിനിമാലോകം കൊതിച്ചാണ് ശശികല 1980കളുടെ തുടക്കത്തില്‍ വീഡിയോ കാസറ്റ് കട തുടങ്ങിയത്. അക്കാലത്തെ തിളങ്ങുന്ന താരമായിരുന്ന ജയലളിതയുടെ വീഡിയോകളെടുത്ത്, അവരുമായി അടുത്തബന്ധം സ്ഥാപിച്ച് , ശശികല അതിലേക്ക് അടുക്കുകയും ചെയ്തു. സിനിമക്കപ്പുറം ജയലളിത രാഷ്ട്രീയവഴികളില്‍ നേട്ടങ്ങളുണ്ടാക്കിയപ്പോള്‍ അതില്‍ ലാഭം വരുന്ന ഇടങ്ങള്‍ കണ്ടു ശശികല.

ഇടയ്ക്ക് രണ്ട് തവണയുളള പുറത്താകലുകള്‍ ഒഴിച്ചാല്‍ ഇരുപത്തിയെട്ട് വര്‍ഷം പോയസ് ഗാര്‍ഡനിലെ സുഖസൗകര്യങ്ങളില്‍,ആജ്ഞാപിച്ചും അനുസരിപ്പിച്ചും വെട്ടിപ്പിടിച്ച് ഒടുവില്‍ പരപ്പന അഗ്രഹാര ജയിലിലെത്തുന്നു ജയലളിതയുടെ തോഴി.

ജയില്‍ പുതിയ അനുഭവമല്ല ശശികലക്ക്.1996ല്‍,പിന്നെ 2014ല്‍. രണ്ട് തവണ ജയലളിതക്കൊപ്പം തടവറയിലായി. മന്നാര്‍ഗുഡിയിലെ സ്വന്തക്കാരെ സുപ്രധാന സ്ഥാനങ്ങളിലെത്തിച്ച് ഭരിച്ച ശശികല പോയസ് ഗാര്‍ഡനില്‍ ഉളളപ്പോള്‍ തന്നെയാണ് 1996 ല്‍ റെയ്ഡ് നടന്നത്.

തമിഴ്‌നാട്ടിലും പുറത്തുമായി ഭൂമി, ഫാം ഹൗസുകള്‍, തേയിലത്തോട്ടങ്ങള്‍ എന്നിവയുടെ രേഖകള്‍, 28 കിലോ സ്വര്‍ണം, 800 കിലോ വെളളി, പതിനായിരത്തി അഞ്ഞൂറ് സാരി, 750 ജോഡി ചെരുപ്പ്, 91 വാച്ച്. റെയ്ഡില്‍ കണ്ടെടുത്തവയില്‍ ശശികല കൊതിച്ച സുഖജീവിതത്തിന്റെ കണക്കുമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top