Flash News
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ സമാപിച്ചു   ****    കോണ്‍സുലേറ്റ് ബാഗിലൂടെ വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തിയത് അറുപത് കോടിയോളം രൂപയുടെ സ്വര്‍ണ്ണം   ****    സ്വപ്ന സുരേഷും സരിത്ത് നായരും സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്ന് ശിവശങ്കര്‍, എന്‍ ഐ എയുടെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍   ****    ശ്രീരാമന്‍ ഇന്ത്യയിലല്ല നേപ്പാളിലാണ് ജനിച്ചതെന്ന വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി   ****    രാജസ്ഥാന്‍: ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായ സച്ചിന്‍ പൈലറ്റിനെ നീക്കി   ****   

പുതിയ കുടിയേറ്റ വിലക്ക് ഉത്തരവ് അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ട്രം‌പ്

February 17, 2017

U.S. Republican presidential nominee Donald Trump appears at a campaign roundtable event in Manchester, New Hampshire, U.S., October 28, 2016. REUTERS/Carlo Allegri/File Photo

വാഷിംഗ്ടണ്‍: ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്ന പുതിയ ഉത്തരവ് അടുത്താഴ്ച്ച പുറത്തിറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പഴുതുകള്‍ അടച്ചുള്ളതായിരിക്കും പുതിയ ഉത്തരവെന്നും ട്രംപ് വ്യക്തമാക്കി. കുടിയേറ്റം വിലക്കിയുള്ള ഉത്തരവ് തടഞ്ഞ കോടതിയെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. മോശം കോടതിയില്‍ നിന്നും മോശം തീരുമാനമാണ് ഉണ്ടായതെന്ന് ട്രംപ് കുറ്റപ്പെടുത്തി.

ജനുവരി 27നാണ് ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളേയും പൗരന്‍മാരേയും വിലക്കി കൊണ്ട് ട്രംപ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. സിറിയ, യെമന്‍, ഇറാഖ്, ഇറാന്‍, സുഡാന്‍, സൊമാലിയ, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് മൂന്ന് മാസം യാത്രാ വിലക്കും അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസം യാത്രാവിലക്കും ഏര്‍പ്പെടുത്തുന്നതായിരുന്നു ട്രംപിന്റെ ഉത്തരവ്. വിവാദ ഉത്തരവില്‍ അമേരിക്കയിലെങ്ങും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 60000ത്തോളം പേരുടെ വിസകള്‍ ഉത്തരവിനെ തുടര്‍ന്ന് റദ്ദാക്കി.

ഒരാഴ്ച്ചയ്ക്ക് ശേഷം സിയാറ്റില്‍ കോടതി ഉത്തരവിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ട്രംപ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ യുഎസ് അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ച് തള്ളിക്കളഞ്ഞു. നിയമം പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്ന സര്‍ക്കാര്‍ വാദം തള്ളിയ അപ്പീല്‍ കോടതി കുടിയേറ്റം വിലക്കിയ രാജ്യങ്ങളില്‍ നിന്നും അമേരിക്കയ്ക്ക് തീവ്രവാദി ഭീഷണി ഉണ്ടെന്നതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകില്ലെന്നും വ്യാഴാഴ്ച്ച ട്രംപ് ഭരണകൂടം വ്യക്തമാക്കി. വീണ്ടുമൊരു തിരിച്ചടി ഒഴിവാക്കാനാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള മുന്‍തീരുമാനത്തില്‍ നിന്നും പിന്‍മാറിയതെന്ന് വാഷിംഗ്ടണ്‍ സ്റ്റേറ്റ് അറ്റോണി ജനറല്‍ ബോബ് ഫെര്‍ഗ്യൂസണ്‍ പറഞ്ഞു. അമേരിക്കയുടെ മതേതര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും രാജ്യത്തെ ശക്തിപ്പെടുന്നതിനും വേണ്ടിയാണ് തന്റെ കുടിയേറ്റ നിയന്ത്രണമെന്നാണ് വിവാദ ഉത്തരവിനെ ന്യായീകരിച്ചുള്ള ട്രംപിന്റെ മുന്‍ പരാമര്‍ശം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top