Flash News

നടിയെ പീഡിപ്പിച്ചതില്‍ ദിലീപും മഞ്ജു വാര്യരും “അമ്മ”യുടെ വേദിയില്‍ ഏറ്റുമുട്ടി; വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു എന്ന് ദിലീപ്

February 19, 2017

manju-830x412കൊച്ചി: സിനിമ നടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കാന്‍ ശ്രമിക്കരുതെന്ന് നടന്‍ ദിലീപ്. അതേസമയം, സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു വാരിയര്‍ ആരോപിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മഞ്ജു പറഞ്ഞു. സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ “അമ്മ” കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

മുഖ്യ പ്രതിയായ പള്‍സര്‍ സുനില്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്റെ മുഖ്യ ഭാരവാഹിയാണെന്നറിഞ്ഞ സാഹചര്യത്തില്‍ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെക്കുറിച്ചും അന്വേഷണം വേണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ദിലീപ് ഫാന്‍സ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റി പുനഃസംഘടനാ മീറ്റിംഗിലും മറ്റു മീറ്റിംഗുകളിലും സുനില്‍ പങ്കെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

എറണാകുളം ജില്ലക്കാരനായ സുനില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ സംസ്ഥാന ഭാരവാഹിയോ അതല്ലങ്കില്‍ അത്രക്കും പ്രധാന പ്രവര്‍ത്തകനോ ആവണമെന്നാണ് നിയമം. നടിയെ അക്രമിച്ചതിന് പള്‍സര്‍ സുനി 30 ലക്ഷം രൂപയാണ് പ്രതികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതെന്ന് അറസ്റ്റിലായ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. അതിക്രമത്തിനു ശേഷം സുനില്‍ പണം നല്‍കിയില്ലെന്നും അറസ്റ്റിലായവര്‍ പറഞ്ഞു. നടിയെ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാമെന്നായിരുന്നു വാഗ്ദാനം. അക്രമത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടത് രണ്ടു സംഘങ്ങളായാണ്.

അതേസമയം ആക്രമണം സ്വന്തം വീട്ടിന് അകത്ത് തന്നെ നോക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് ദിലീപ് പറഞ്ഞു. സിനിമാ രംഗത്തെ ഒരാള്‍ക്ക് നടന്നുവെന്നതിലുപരിയായി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത് സംഭവിച്ചു എന്നതാണ് കൂടുതല്‍ വിഷമകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു ഒരു സാഹചര്യം ഏതൊരു പെണ്‍കുട്ടിക്കും വരാം. എന്നാല്‍ ആ കുട്ടിയുടെ മനോധൈര്യം അത്ഭുതപ്പെടുത്തിയെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

പൗരുഷം സ്ത്രീയെ കീഴ്പ്പെടുത്തുന്നതല്ലെന്നും സ്ത്രീയെ സംരക്ഷിക്കുന്നവനാണ് പുരുഷനെന്നും ചടങ്ങില്‍ സംസാരിച്ച മമ്മൂട്ടി പറഞ്ഞു. നീ പ്രതിരോധിക്കുക ഞങ്ങളുണ്ട് ഒപ്പം- മമ്മൂട്ടി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top