Flash News

നടിയെ തട്ടിക്കൊണ്ടു പോയതില്‍ ഒരു ജനപ്രിയ താരത്തിനും പങ്കുണ്ടെന്ന അഭ്യൂഹം സജീവം; രഹസ്യ മൊഴിയിലും ഈ താരത്തിന്റെ പേര് മജിസ്‌ട്രേറ്റിനോട് പറഞ്ഞിട്ടുണ്ടെന്നും സൂചന

February 20, 2017

Zemanta Related Posts Thumbnailകൊച്ചി: മലയാളി നടിയെ അങ്കമാലി അത്താണിക്കു സമീപത്തു നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോയമ്പത്തൂരില്‍നിന്ന് പിടിയിലായതുകൊടും കുറ്റവാളികള്‍. ഗൂണ്ടാസംഘാംഗമായ വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് ഇന്ന് പിടിയിലായത്. കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍നിന്ന് ആലുവ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുപേരെയും പിടികൂടിയത്. ഇവരെ ഉച്ചയോടെ കൊച്ചിയിലെത്തിക്കുമെന്നാണ് വിവരം. ഇതില്‍ വടിവാള്‍ സലിമിനെതിരെ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. ഇവര്‍ സിനിമാ മേഖലയിലെ പലരുടേയും ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവരാണെന്നാണ് സൂചന. മലയാള സിനിമയ്ക്ക് ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം പുറത്തു കൊണ്ടു വരുന്നതാണ് ഈ സംഭവം. പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയുടെ സൂത്രധാരന്‍.

പള്‍സര്‍ സുനിക്കെതിരെ നിരവധി പരാതികള്‍ സിനിമാ മേഖലയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. അത്തരത്തിലൊരാള്‍ സിനിമാ സെറ്റുകളിലെ സ്ഥിരം സന്ദര്‍ശകനായതിന് പിന്നില്‍ സിനിമയ്ക്കും ഗുണ്ടാ സംഘങ്ങള്‍ക്കും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണ് വ്യക്തമാക്കുന്നത്. നേരത്തെ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടും ഗുണ്ടാ സംഘങ്ങളുടേ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. അതിന് ശേഷം വീണ്ടും സിനിമയും ഗുണ്ടകളും തമ്മിലെ കൂട്ടായ്മ വ്യക്തമാക്കുന്നതാണ് നടിയെ തട്ടിക്കൊണ്ട് പോകല്‍. മലയാള സിനിമയിലെ പല സൂപ്പര്‍താരങ്ങളുമായും പള്‍സര്‍ സുനിലിന് അടുത്ത ബന്ധമുണ്ട്. ഇത് പൊലീസിനേയും ഞെട്ടിച്ചിട്ടുണ്ട്.

പള്‍സര്‍ സുനിയെ സിനിമാ രംഗത്തുള്ളവരില്‍ ചിലരാണ് സം‌രക്ഷിക്കുന്നതെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നു വന്നുകഴിഞ്ഞു. പള്‍സര്‍ സുനി പിടിക്കപ്പെട്ടാല്‍ സിനിമാ മേഖലയിലുള്ള പലരുടേയും പേരുകള്‍ പുറത്തുവരുമെന്ന ഭയവും അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ പള്‍സര്‍ സുനിയെ പോലീസിന് വിട്ടുകൊടുക്കാതെ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ജനപ്രിയതാരം ശ്രമം തുടങ്ങിയെന്നാണ് സംസാരം. ഈ താരത്തിന്റെ ഫാന്‍സ് അസ്സോസിയേഷന്‍ ഭാരവാഹി കൂടിയാണ് സുനി.

തട്ടിക്കൊണ്ട് പോയ നടിയുടെ മൊഴി മജിസ്‌ട്രേട്ട് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി പുറത്തു പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസുകാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരു സൂപ്പര്‍താരത്തിന്റെ പേരും പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. അതിനിടെ ഉന്നതരിലേക്ക് അന്വേഷണം നീങ്ങാതിരിക്കാന്‍ പള്‍സര്‍ സുനിയിലേക്ക് അന്വേഷണം ഒതുക്കാന്‍ നീക്കം സജീവമാണ്. ഇതിന്റെ ഭാഗമായി കൂടിയാണ് രഹസ്യ മൊഴി ചോരാതിരിക്കാനുള്ള ശ്രമം. ഇത് പുറത്തായാല്‍ പ്രതിസന്ധിയുണ്ടാകുമെന്ന വിലയിരുത്തലുണ്ട്. അതിനിടെ അമ്മയുടെ ഭാരവാഹികള്‍ അടക്കം പ്രശ്‌നം ഒത്തുതീര്‍ക്കാനാണ് ശ്രമമെന്ന ആക്ഷേപവും ശക്തമാണ്. സൂപ്പര്‍താരത്തെ രക്ഷിക്കാനാണ് ഇതെന്നാണ് ആരോപണം.

Bhavana-21-830x412മലയാള സിനിമയില്‍ അഭിനയിക്കുന്നതില്‍ തനിക്കു വിലക്കുണ്ടെന്നാണ് ഈ നടി നേരത്തെ പറഞ്ഞിരുന്നു. ഒരിക്കല്‍ ഒരു കൂട്ടുകാരി എന്റെയടുത്തെത്തി സഹായം അഭ്യര്‍ത്ഥിച്ചു. കുടുംബപ്രശ്‌നങ്ങളാല്‍ അവര്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്. ഒരു സ്ത്രീ എന്ന നിലയില്‍ ഇത്തരം അവസ്ഥകളിലൂടെ ഭാവിയില്‍ എനിക്കും കടന്നുപോകേണ്ടതുണ്ടെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അവരെ സഹായിക്കാമെന്നേറ്റു. പ്രതിസന്ധികളില്‍ അവരോടൊപ്പം നിന്നു. ഈ തീരുമാനംകൊണ്ട് എന്റെ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായി. പക്ഷേ എന്റെ മന:സാക്ഷി പറഞ്ഞതനുസരിച്ചാണ് അന്ന് തീരുമാനമെടുത്തതെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും അഭിമുഖത്തില്‍ ഈ നടി പറഞ്ഞിരുന്നു. പിന്നീടങ്ങോട്ട് മലയാളത്തിലെ പല പ്രോജക്ടുകളും നഷ്ടപ്പെട്ടു. ഇതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ നടനായിരുന്നു. ഈ നടനുമായി ഈ ക്വട്ടേഷന്‍ സംഘത്തിന് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധന തുടങ്ങിയതാണ്. എന്നാല്‍ താര സംഘടനയിലെ ചിലര്‍ തന്നെ സമ്മര്‍ദ്ദത്തിലൂടെ ഇത് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതായി സൂചനയുണ്ട്.

അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിലുള്ള പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസും അറിയിച്ചു. കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത് വടിവാള്‍ സലീം, പ്രദീപ് എന്നിവരാണെന്ന് പൊലീസ് അറിയിച്ചു. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയുടെ സൂത്രധാരന്‍. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അവരെ കൂടാതെ മണികണ്ഠന്‍, ബിജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏഴംഗ സംഘമാണ് കൃത്യം നടത്തിയതെങ്കിലും ആറു പേരുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തമ്മനത്തെ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണ് ഇവര്‍ എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് പിടിയിലായവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പ്രതികള്‍ ഉപയോഗിച്ച ടെമ്പോ ട്രാവലര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വാഹനം ഫോറന്‍സിക് വിദഗ്ദ്ധര്‍ ശാസ്ത്രീയ പരിശോധന നടത്തി. ട്രാവലറില്‍ നിന്നും പ്രതികളുപയോഗിച്ചെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിക്കുന്ന ട്രാവലറാണിത്. മൂന്ന് ദിവസം മുമ്പാണ് വാഹനം വാടകയ്‌ക്കെടുത്തത്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ട്രാവലര്‍ പൊലീസിന് വിട്ടുകൊടുക്കുക. വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് ട്രാവലറിന് നേരത്തെ ഏര്‍പ്പെടുത്തിയിരുന്നത്. സുനി വിളിച്ചതിനാലാണ് പോയതെന്നും അറസ്റ്റിലായവര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ സുനിയെ പിടിക്കുക എന്നതിലാണ് അന്വേഷണസംഘം ശ്രദ്ധകൊടുത്തിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. പരാതി നല്‍കില്ല എന്ന് കണക്കുകൂട്ടി ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരിക്കാം പ്രതികളുടെ ഉദ്ദേശമെന്നാണ് പൊലീസ് കരുതുന്നത്. അതിനിടെ അന്വേഷണോദ്യോഗസ്ഥര്‍ ആലുവാ പൊലീസ് ക്ലബില്‍ ചര്‍ച്ച നടത്തി. പ്രതികള്‍ക്കെതിരെ പീഡനശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണു കേസെടുത്തത്. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ വൈദ്യ പരിശോധനയ്ക്കു വിധേയയായ നടിയുടെ രഹസ്യ മൊഴി കളമശേരി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. എന്നാല്‍ സൂപ്പര്‍താരത്തിലേക്ക് അന്വേഷണം നീളുകയുമില്ല.

തൃശൂരിലെ ഷൂട്ടിംഗിനുശേഷം വെള്ളിയാഴ്ച രാത്രി കാറില്‍ എറണാകുളത്തേക്കു വരുന്നവഴിയാണു നടി അതിക്രമത്തിനിരയായത്. നടിയുടെ കാറില്‍ പ്രതികള്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും അപകീര്‍ത്തികരമായ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയുമായിരുന്നു. നടി തൃശൂരിലെ ഷൂട്ടിംഗിനുശേഷം എറണാകുളത്തേക്കു വരവേ രാത്രി 8.30 ഓടെ കാര്‍ നെടുമ്പാശേരിക്ക് സമീപം അത്താണിക്കും ദേശത്തിനും ഇടയ്ക്കുള്ള കോട്ടായി എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. കാറില്‍ നടിയും ഡ്രൈവറും മാത്രമാണുണ്ടായിരുന്നത്. പിന്നാലെ എത്തിയ പ്രതികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍, നടി സഞ്ചരിച്ച കാറിന്റെ പിന്‍ഭാഗത്തു ഇടിപ്പിച്ചു. പിന്നീട് അതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രതികളില്‍ രണ്ടു പേര്‍ നടിയുടെ കാറിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

കാറുമായി പ്രതികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചശേഷം അര്‍ധരാത്രി 12 ഓടെ കാക്കനാടിനു സമീപം പടമുകളില്‍ എത്തി. ഇതിനിടയില്‍ മറ്റുള്ളവരും കാറില്‍ എത്തുകയും നടിയെ മാറിമാറി ഉപദ്രവിക്കുകയും ചെയ്‌തെന്നു പൊലീസ് പറഞ്ഞു. പടമുകളില്‍ വച്ച് പ്രതികള്‍ കാറില്‍നിന്നിറങ്ങിയ ശേഷം പിന്നാലെ എത്തിയ ട്രാവലറില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് നടി വാഴക്കാലയിലുള്ള സംവിധായകന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top