Flash News

നടിയെ ആക്രമിച്ച ഗുണ്ടാസംഘത്തെ പിടികൂടാന്‍ വൈകിയതില്‍ വനിതാ കമ്മീഷന് അതൃപ്തി; ഡിജിപി നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കണമെന്ന്

February 20, 2017

loknadh beheraന്യൂ‍ഡൽഹി: പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസിൽ ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ടു ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷൻ. ഇതുവരെ എടുത്ത നടപടികൾ വിശദീകരിക്കണം. കേസ് അന്വേഷണം ഏതുഘട്ടത്തിലാണെന്നു വ്യക്തമാക്കണം. തുടർനടപടികൾ വേഗത്തിലാക്കണമെന്നും കമ്മിഷൻ ചെയർപേഴ്സൻ ലളിത കുമാരമംഗലം നിർദേശിച്ചു. നടിയിൽനിന്നും സംവിധായകനിൽനിന്നും കൂടുതൽ വിവരങ്ങളും തേടിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി 9.30 നാണ് അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞു നിർത്തി സംഘം വാഹനത്തിൽ അതിക്രമിച്ചു കയറിയത്. അപകീർത്തികരമായ രീതിയിൽ ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം നടി എതിർത്തു. ഇതോടെ തമ്മനത്തെ ഫ്ലാറ്റിലെത്തിച്ചു ലഹരിമരുന്നു കുത്തിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തി. ഇവരെ തമ്മനം, ചക്കരപ്പറമ്പ്, വെണ്ണല പ്രദേശങ്ങളിലെ ഇടറോഡുകളിലൂടെ കാറിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നാണു നടി നൽകിയ സ്ഥല വിവരണത്തിൽ നിന്നു പൊലീസിന്റെ അനുമാനം. പത്തര മണിയോടെ കാക്കനാട് വാഴക്കാല ഭാഗത്ത് ഇവരെ വിട്ട് പ്രതികൾ മറ്റൊരു വാഹനത്തിൽ കടന്നു കളയുകയായിരുന്നു.

പ്രതികൾക്കെതിരെ പീഡന ശ്രമം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top