ന്യൂയോര്‍ക്ക്: ഹില്‍സൈഡ് അവന്യുവിലുള്ള ടേസ്റ്റ് ഓഫ് കേരള കിച്ചനില്‍ വച്ച് ഫെബ്രുവരി 19-ന് ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് സാജു എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് ഈ വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ് ചെറിയാന് ചക്കാലപടിക്കല്‍, വൈസ് പ്രസിഡന്റ് ഡേവിഡ് മോഹന്‍, സെക്രട്ടറി കൃഷ്ണരാജ് മോഹനന്, ജോയിന്റ് സെക്രട്ടറി ജോണ്‍ കുസുമാലയം, ട്രഷറര്‍ വിശ്വനാഥന് കുഞ്ഞുപിള്ള, ജോയിന്റ് ട്രഷറര്‍ വിശാല്‍ വിജയന്, ക്യാപ്റ്റന്‍ രാധാകൃഷ്ണന് കുഞ്ഞുപിള്ള, വൈസ് ക്യാപ്റ്റന്‍ എബ്രഹാം തോമസ്, ടീം മാനേജര്‍ ചെറിയാന് കോശി എന്നിവരാണ് അധികാരമേറ്റത്.
ട്രസ്റ്റീ ബോര്‍ഡിലേക്ക് ചെയര്മാന് സാജു എബ്രഹാം, ഫ്രാന്‍സിസ് കെ.എബ്രഹാം, ജോണ്‍ കെ ജോര്‍ജ്, ജോണ്‍ താമരവേലില്‍, സുരേഷ് നായര്‍ എന്നിവരെ തെരഞ്ഞെടുത്തു. ജെയിന് ജേക്കബ്, ശശിധരന് നായര്‍, രഞ്ജിത് ജനാര്ദ്ദനൻ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. ഉപദേശക സമിതി ചെയര്‍ പേഴ്സണായി പ്രൊഫ. ജോസഫ് ചെറുവേലിയും, ലീഗല്‍ അഡ്വൈസറായി രഞ്ജിത് ജനാര്‍ദ്ദനനും പ്രവര്‍ത്തിക്കും. ഓഡിറ്റര്‍മാരായി ലാല്സണ് മാത്യുവും അലക്സ് തോമസും പ്രവർത്തിക്കും. മീഡിയ കോ-ഓര്‍ഡിനേറ്ററായി ജയപ്രകാശ് നായര്‍ പ്രവര്‍ത്തിക്കുന്നതാണ്.
ഈശ്വര പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. സെക്രട്ടറി കൃഷ്ണരാജ് മോഹനന് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ചെറിയാന് ചക്കാലപ്പടിക്കല്‍ ഈ വര്‍ഷത്തെ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു. ട്രഷറര്‍ വിശ്വനാഥന് കുഞ്ഞുപിള്ള, ക്യാപ്റ്റന്‍ രാധാകൃഷ്ണന് കുഞ്ഞുപിള്ള, ടീം മാനേജര്‍ ചെറിയാന് കോശി എന്നിവര്‍ ബോട്ട് ക്ളബ്ബിന്റെ പ്രവര്‍ത്തനം എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാമെന്ന് വിശദീകരിച്ചു. ഉപദേശക സമിതി ചെയര്മാന് പ്രൊഫ. ജോസഫ് ചെറുവേലി ആശംസകള്‍ നേര്‍ന്നു. ചെയര്മാന് സാജു എബ്രഹാം, ഈ വര്‍ഷം നടക്കുന്ന മത്സരങ്ങളിലെല്ലാം ഭാരത് ബോട്ട് ക്ലബ്ബ് പങ്കെടുക്കുമെന്നും വിജയപ്രതീക്ഷയുണ്ടെന്നും പ്രസ്താവിച്ചു. വിശാല്‍ വിജയന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.


Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
ടോം സ്വാസി, കെവിന് തോമസ് , ആനാ ക്യാപ്ലൈന്‍ , ജോണ്‍ സി ലിയു, ഉഷിര് പണ്ഡിറ്റ് ഡുറാന്റ് എന്നിവര്‍ക്ക് വന്‍ സ്വീകരണം
ഒരു ചെറുപുഞ്ചിരി, ഒരിറ്റ് ആനന്ദബാഷ്പം, ഒരു കൂപ്പുകൈ, ഒരു നോട്ടം…! ഞാന്‍ സംതൃപ്തനായി
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ്, ന്യൂയോര്‍ക്കിലെ കോവിഡ് പ്രതിരോധ നിരയില്‍, ആരോഗ്യ പരിപാലന രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചു.
തരുണ്‍ തേജ്പാല്‍ കസ്റ്റഡിയില്‍ ; ഇടക്കാല ജാമ്യം അനുവദിച്ചു
കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാനഡയിലെ മുസ്ലിം പള്ളിയിലെ വെടിവെപ്പ്; പ്രതി ഫ്രഞ്ച് വംശജന് വിദ്യാര്‍ത്ഥിക്കെതിരെ കൊലക്കുറ്റം ചുമത്തി
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
ജനസമ്പര്‍ക്കപരിപാടിക്കെതിരെ കലക്ടര്‍മാര്‍
കോവിഡ്-19: ലോക്ക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ തൊഴിലാളികളേയും പതിനഞ്ച് ദിവസത്തിനകം അവരവരുടെ നാട്ടില്‍ എത്തിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ ഒന്നര വയസ്സുള്ള കുട്ടിയെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ നിന്ന് പോലീസ് മാറ്റി ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി
സുവര്‍ണ്ണ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ
പെണ്ണെഴുത്തും പെണ്‍സിനിമകളും
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കടമ്പകള്‍ ഏറെ, സ്വന്തമായി വാഹനമുള്ളവര്ക്കു മാത്രം വരാം
മാഗ്നറ്റിക് കാര്‍ഡ് റീഡറുകള്‍ ഉപയോഗിച്ച് എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന ആഫ്രിക്കന്‍ സംഘം പിടിയില്‍
കൊറോണ വൈറസ് മാറാനുള്ള മരുന്ന് കണ്ടുപിടിച്ച് സ്വയം പരീക്ഷിച്ച മരുന്ന് കമ്പനി മാനേജര്‍ മരിച്ചു, സഹപ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍
Leave a Reply