Flash News

പീഡിപ്പിച്ചവന്മാരുടെ “ചെത്തി” എടുക്കുകയാണ് വേണ്ടത്; ഇവിടെ നിയമം ഒരു പുല്ലും ചെയ്യില്ല: ജ്യോതി കൃഷ്ണ

February 21, 2017

jyothi2കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടി ജ്യോതി കൃഷ്ണ. ചെത്തിയെടുക്കണം അവന്റെയൊക്കെ അല്ലാതെ സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചിട്ട് ഒരു പുല്ലും ഇവിടെ നടക്കാന്‍ പോണില്ല എന്നായിരുന്നു ആക്രമിക്കപ്പെട്ട നടിയെ കണ്ടശേഷം ജ്യോതി കൃഷ്ണ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചത്. സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചിട്ട് ഒരു പുല്ലും ഇവിടെ നടക്കാന്‍ പോണില്ല, ഇവിടുത്തെ നിയമവും മാറാന്‍ പോകുന്നില്ല, ഇവനെയൊക്കെ പിടിച്ചു അകത്തിട്ടാലും പുല്ലുപോലെ ഇറക്കാന്‍ വരുമല്ലോ കറുത്ത കോട്ട് ഇട്ട അണ്ണന്മാര്‍. മുന്നനുഭവങ്ങള്‍ അതാണല്ലോ പിന്നെ എന്താണ് മാറേണ്ടത്, നമ്മള്‍ നമ്മുടെ പ്രതികരണ രീതി കാണിക്കണം ചെത്തിയെടുക്കണം അവന്റെയൊക്കെ എന്ന് ജ്യോതി പറയുന്നു.

ഇത് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന് ഇനി പറയുന്നത് പുച്ഛമാണ്. സൗമ്യയും ജിഷയും ഇനിയും ആവര്‍ത്തിക്കും എന്ന് നമുക്ക് അറിയാം. അതിനെ തടയാന്‍ ഒരാളും ഇല്ല, ഇവിടെ സ്ത്രീകളെ നിങ്ങള്‍ ഈ നാട്ടില്‍ സുരക്ഷിതയല്ല, നിന്നെ നീ തന്നെ സംരക്ഷിക്കണം. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടാകുമല്ലോ. അതുപോലെ ഉള്ള കുറെ നാറികളുടെ കമന്റ്‌സ് കണ്ടു. അവന്റെയൊക്കെ വീട്ടില്‍ നടക്കുമ്പോളും ഇത് തന്നെ പറയുമോ ആവോ എഡ്യുക്കേറ്റഡ് ജനത എന്നും ജ്യോതി കൃഷ്ണ പുശ്ചിക്കുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലെ പ്രമുഖ താരങ്ങള്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജ്യോതികൃഷ്ണയുടെ കുറിപ്പ്.

ജ്യോതികൃഷ്ണയുടെ എഫ്ബിപോസ്റ്റിന്റെ പൂര്‍ണ രൂപം:

jyothi krishnaവീട്ടില്‍ പോയിരുന്നു. അമ്മയെ ആണ് കണ്ടത്. ആദ്യം ആ അമ്മയ്ക് ഒരു ബിഗ് സല്യൂട്ട്. തളരാതെ ചങ്കുറപ്പോടെ ആ അമ്മ നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി.

സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചിട്ട് ഒരു പുല്ലും ഇവിടെ നടക്കാന്‍ പോണില്ല. ഇവിടുത്തെ നിയമവും മാറാന്‍ പോകുന്നില്ല. ഇവനെയൊക്കെ പിടിച്ചു അകത്തിട്ടാലും പുല്ലുപോലെ ഇറക്കാന്‍ വരുമല്ലോ കറുത്ത കോട്ട് ഇട്ട അണ്ണന്മാര്‍. മുന്നനുഭവങ്ങള്‍ അതാണല്ലോ. പിന്നെ എന്താണ് മാറേണ്ടത്. നമ്മള്‍. നമ്മുടെ പ്രതികരണ രീതി. ചെത്തിയെടുക്കണം അവന്റെയൊക്കെ. ഇത് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന് ഇനി പറയുന്നത് പുച്ഛമാണ്. സൗമ്യയും ജിഷയും ഇനിയും ആവര്‍ത്തിക്കും എന്ന് നമുക്ക് അറിയാം. അതിനെ തടയാന്‍ ഒരാളും ഇല്ല ഇവിടെ. സ്ത്രീകളെ. നിങ്ങള്‍ ഈ നാട്ടില്‍ സുരക്ഷിതയല്ല. നിന്നെ നീ തന്നെ സംരക്ഷിക്കണം. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടാകുമല്ലോ. അതുപോലെ ഉള്ള കുറെ നാറികളുടെ comments കണ്ടു. അവന്റെയൊക്കെ വീട്ടില്‍ നടക്കുമ്പോളും ഇത് തന്നെ പറയുമോ ആവോ.educated ജനത.!

പിന്നെ ഇത് പ്രശസ്തയായ ഒരാള്‍ക്ക് വന്നപ്പോള്‍ പ്രതികരിച്ചു എന്നും പറഞ്ഞു കാണുന്നു. ഇതിനു മുന്‍പും പ്രതികരിച്ചിരുന്നു. അപ്പൊ അത് ആരും ശ്രദ്ധിച്ചില്ല. ഇപ്പൊ പറയാന്‍ കാരണം ഉണ്ടാക്കി വരുന്നു.

സിനിമാ നടി എന്നുവെച്ചാല്‍ കാശ് കിട്ടാന്‍ വേണ്ടി എന്തും ചെയ്യുന്നവള്‍ എന്നൊരു ധാരണ നമ്മുടെ educated സമൂഹത്തില്‍ ഉണ്ട്. അത് ശുദ്ധമായ വിഡ്ഡിത്തം ആണ്. സ്വന്തം കണ്ണില്‍ കാണുന്നത് വിശ്വസിക്കു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ ഇവിടെ സ്ത്രീ മോശം. എങ്കില്‍ പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകള്‍ മുഴുവന്‍ മോശമാകണമല്ലോ.

പാശ്ചാത്യരുടെ ബാക്കി എല്ലാം അനുകരിക്കാം. ഇതൊന്നും, പ്രത്യേകിച്ച് സ്ത്രീക്കു പാടില്ല. സൗമ്യയും ജിഷയും ഒക്കെ ബിക്കിനി ഇട്ടു നടന്നിട്ടാണല്ലോ അവര്‍ക്കു ഈ ഗതി വന്നത്. ഒരു സ്ത്രീയുടെ വസ്ത്രധാരണം നോക്കിയല്ല അളക്കേണ്ടത്. ഞാന്‍ പറഞ്ഞതില്‍ എതിര്‍പ്പുള്ളവര്‍ ഉണ്ടാകാം പ്രതികരിക്കാം. ഒരു കുഴപ്പോം ഇല്ല.

ഭാവനാ. നീ എന്താണെന്നു നിന്നെ അറിയുന്നവര്‍ക്കറിയാം. ബാക്കി പറയുന്നവര്‍ ഒക്കെ പറയട്ടെ. അവരുടെ അസുഖം എന്താണെന്നു കാണുന്നവര്‍ക്കും അറിയാം. നീ കാണിച്ച ധൈര്യം അഭിമാനം ഉണ്ടാക്കുന്നു. നീ ഞങ്ങളുടെ പഴയ ആ വായാടിക്കുട്ടി തന്നെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top