Flash News
ജോ ബൈഡന്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും   ****    കല്യാണത്തേക്കാള്‍ പ്രാധാന്യം ജീവകാരുണ്യ പ്രവര്‍ത്തനം തന്നെ, വിവാഹപ്പന്തലില്‍ നിന്ന് ആംബുലന്‍സുമായി വരന്‍ ആശുപത്രിയിലേക്ക്   ****    തമിഴ്‌നാട്ടിലെ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരന്റെ വീട്ടിലും 28 സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി   ****    പുള്ളിപ്പുലിയെ പിടികൂടി കൊന്നു ഭക്ഷിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു   ****    നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മന്ത്രിമാര്‍ക്ക് ബോധോദയം; ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ നേരിട്ടെത്തുന്നു   ****    ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സീന്‍ ലഭിച്ചെന്ന് കൗണ്ടി ജഡ്ജി കെ. പി. ജോര്‍ജ്   ****   

ഭൂപരിഷ്ക്കരണ നിയമവ്യവസ്ഥകള്‍ മറികടന്ന് പ്ലാന്റേഷന്‍ കമ്പനികള്‍ക്ക് ഭൂദാനം നല്‍കിയ കേസ് മാര്‍ച്ച് 15-ന് വിധി പറയും; ഉമ്മന്‍‌ചാണ്ടിക്കും അടൂര്‍ പ്രകാശിനും വിധി നിര്‍ണ്ണായകം

February 22, 2017

adoor-prakash-oommen-830x412കൊച്ചി – ഫെബ്രുവരി 23: യു.ഡി.എഫ്. സര്‍ക്കാരിനെ പിടിച്ചുലച്ച ഭൂമിദാനക്കേസില്‍ വിജിലന്‍സ് കോടതി മാര്‍ച്ച് 15 നു വിധി പ്രസ്താവിക്കും. ഇന്നലെ കേസില്‍ വാദം പൂര്‍ത്തിയായി. ഇടുക്കി ജില്ലയിലെ വിവിധ പ്ലാന്റേഷന്‍ കമ്പനികള്‍ക്കു ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകള്‍ ഇളവുചെയ്ത് ഭൂമി പതിച്ചു നല്‍കിയെന്നാണു കേസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വിശ്വാസ് മേത്ത, ഹോപ് പ്ലാന്റേഷന്‍ എം.ഡി. പവന്‍ പോടാര്‍, ബഥേല്‍ പ്ലാന്റേഷന്‍ എം.ഡി. തോമസ് മാത്യു, െലെഫ് െടെം പ്ലാന്റേഷന്‍ എം.ഡി. ഷീല്‍ പാണ്ഡെ എന്നിവരെ എതിര്‍കക്ഷികളാക്കി കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണു വാദം പൂര്‍ത്തിയായത്.

കേസില്‍ ഉമ്മന്‍ ചാണ്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കു ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു. അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത ഗുരുതരമായ കൃത്യവിലോപം കാണിച്ചെന്നു ദ്രുതപരിശോധനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ദ്രുതപരിശോധനയില്‍ കുറ്റക്കാരല്ലെന്നു കണ്ട ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും അടക്കമുള്ളവര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നായിരുന്നു ആവശ്യം. വിശ്വാസ് മേത്തയെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ വക്കീലും വാദമുന്നയിച്ചു.

പീരുമേടിലുള്ള 708 ഏക്കര്‍ മിച്ചഭൂമി ഹോപ് പ്ലാന്റേഷന്‍, ലൈഫ് ടൈം പ്ലാന്റേഷന്‍, ബഥേല്‍ പ്ലാന്റേഷന്‍ എന്നിവര്‍ക്കു ചട്ടങ്ങള്‍ ഇളവുചെയ്ത് പതിച്ചു നല്‍കിയതാണ് കേസിനാധാരം. ഒന്നും രണ്ടും കക്ഷികളായിരുന്നു ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും. ഭൂമി പതിച്ചു നല്‍കുന്നതില്‍ ഇവര്‍ക്കു പങ്കില്ലെന്നായിരുന്നു ദ്രുതപരിശോധനാ റിപ്പോര്‍ട്ട്. 708 ഏക്കര്‍ സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം ഇളവുചെയ്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചെന്നു ദ്രുതപരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിശ്വാസ് മേത്ത തയാറാക്കിയ ക്യാബിനറ്റ് കുറിപ്പിലും തുടര്‍ റിപ്പോര്‍ട്ടുകളിലും തെറ്റായ വിവരങ്ങള്‍ ചേര്‍ത്തതുകൊണ്ടാണ് സര്‍ക്കാരിന്റെ ഭൂമി ബഥേല്‍ പ്ലാന്റേഷന്‍ ഉടമ തോമസ് മാത്യുവിന്റെ പക്കലെത്താന്‍ കാരണമായതെന്നും വിജിലന്‍സ് കണ്ടെത്തി. ഏക്കര്‍ കണക്കിനു ഭൂമി സര്‍ക്കാര്‍ കമ്പനിക്കു വിട്ടുനല്‍കാന്‍ തീരുമാനം എടുത്തത് അഴിമതിയാണെന്നും ഭൂമി സര്‍ക്കാരിന്റേതായിരിക്കേ പലഘട്ടങ്ങളിലായി ഹോപ് പ്ലാന്റേഷന്‍ ഇതു കൈമാറ്റം ചെയ്തതും അഴിമതി നിരോധന നിയമപ്രകാരം കുറ്റകരമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

ഹോപ് പ്ലാന്റേഷന്‍ 167 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി 74 ആധാരങ്ങളിലൂടെ 128 പേര്‍ക്കു വില്‍പ്പന നടത്തി രണ്ടു കോടി നാല്‍പതുലക്ഷം രൂപ തട്ടിയെടുത്തെന്നു വിജിലന്‍സ് കണ്ടെത്തി നടപടിവേണമെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നു. 302 ഏക്കര്‍ ഭൂരഹിതര്‍ക്കു കൊടുക്കാനെന്ന വ്യാജേന വിശ്വാസ് മേത്ത സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തതും അഴിമതിയുടെ ഭാഗമാണെന്നു വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കി. യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാന നാളുകളില്‍ എടുത്ത വിവാദ തീരുമാനം െവെകാതെ പിന്‍വലിച്ചിരുന്നു. ഭൂമിദാനം സര്‍ക്കാരിന്റെ പ്രതിഛായയ്ക്കു തിരിച്ചടിയായിരുന്നു. ഈ കേസില്‍ സര്‍ക്കാരിനെതിരേ പ്ലാന്റേഷന്‍ കമ്പനികള്‍ െഹെക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top