Flash News
സാബു സ്കറിയ ഫോമാ 2020 കണ്‍വന്‍ഷന്‍ നാഷണല്‍ കണ്‍വീനര്‍   ****    സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ സമാപിച്ചു   ****    കോണ്‍സുലേറ്റ് ബാഗിലൂടെ വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തിയത് അറുപത് കോടിയോളം രൂപയുടെ സ്വര്‍ണ്ണം   ****    സ്വപ്ന സുരേഷും സരിത്ത് നായരും സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്ന് ശിവശങ്കര്‍, എന്‍ ഐ എയുടെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍   ****    ശ്രീരാമന്‍ ഇന്ത്യയിലല്ല നേപ്പാളിലാണ് ജനിച്ചതെന്ന വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി   ****   

എറണാകുളം സിജെ‌എം കോടതിയില്‍ നാടകീയ രംഗങ്ങള്‍; നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച പള്‍സര്‍ സുനിയെ കോടതിയിലെ പ്രതിക്കൂട്ടില്‍ നിന്ന് വലിച്ചിറക്കി പോലീസ് അറസ്റ്റു ചെയ്തു

February 23, 2017

sumi31-eps-1487848287 (1)കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം അഡീഷനൽ സിജെഎം കോടതിയിലാണ് ഇന്നുച്ചയ്ക്ക് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സുനിയുടെ കൂട്ടാളി വിജീഷും അറസ്റ്റിലായിട്ടുണ്ട്. സെൻട്രൽ എസ്ഐയും സംഘവുമാണ് ഇവരെ കസ്റ്റ‍ഡിയിലെടുത്തത്.

കീഴടങ്ങാനെത്തിയ സുനിയെ കോടതിയിലെ പ്രതിക്കൂട്ടില്‍ നിന്ന് വലിച്ചിറക്കി അറസ്റ്റു ചെയ്യുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് സുനിയും വിജീഷും കോടതിയിലെത്തിയത്. പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടാതെ അകത്തുകയറിയ സുനിയെ മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസുകാർ പ്രതിക്കൂട്ടില്‍ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ക്രൂരമായി മർദിക്കുകയും ചെയ്തു.

ബലപ്രയോഗത്തിനിടയില്‍ കൂട്ടുപ്രതിയായ വിജേഷ് പോലീസ് നടപടിക്കിടെ പിടിയിലാകാതിരിക്കാന്‍ നിലത്തുവീണ് കിടന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ പോലീസ് എത്തി ബലംപ്രയോഗിച്ച് വിജേഷിനേയും സുനിയേയും ജീപ്പിലേക്ക് പിടിച്ചുകയറ്റി. കോടതിയിലേക്ക് പോലീസ് കടക്കുന്നതിനെ അഭിഭാഷകര്‍ എതിര്‍ത്തു. മല്‍പ്പിടുത്തത്തിനൊടുവില്‍ വലിച്ചിഴച്ചാണ് സുനിയെ പോലീസ് ജീപ്പിലേക്ക് മാറ്റിയത്. ആലുവയിലെ പൊലീസ് ക്ലബ്ബില്‍ പ്രതികളെ എത്തിച്ചു. പ്രതിക്കൂട്ടില്‍ കയറി നിന്നിടത്തുനിന്നായിരുന്നു സുനിയെ പോലീസ് പിടികൂടിക്കൊണ്ടുപോയത്. ഉച്ചഭക്ഷണത്തിന് കോടതി പിരിഞ്ഞ സമയമായതിനാല്‍ മജിസ്‌ട്രേറ്റ് ചേബറിലായിരുന്നു. അതുകൊണ്ട് തന്നെ പള്‍സര്‍ സുനിയെ പ്രതിക്കൂട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിയില്‍ തെറ്റില്ലെന്നാണ് ചില നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കോടതിയില്‍ ഹാജരാവുകയും ബന്ധപ്പെട്ട കേസിന്റെ കടലാസുകള്‍ കോടതിക്ക് മുന്നില്‍ എത്തുകയും കോടതി ആ കേസ് പരിണിക്കാനിരിക്കുകയും ചെയ്യുമ്പോള്‍ അറസ്റ്റ് ചെയ്താതല്‍ മാത്രമാണ് അത് നിയമ പ്രശ്‌നങ്ങള്‍ക്ക് വഴി ഒരുക്കുന്നത്. അതേസമയം പള്‍സര്‍ സുനി കോയമ്പത്തൂരിലേക്ക് കടന്നുവെന്ന് പ്രചരിപ്പിച്ച് അന്യ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച കേരള പൊലീസിന് ലഭിച്ച തിരിച്ചടിയാണ് സുനി എറണാകുളം കോടതിയില്‍ ഹാജരായ സംഭവം. ആ ജാള്യത മറയ്ക്കാനാണ് ബലം പ്രയോഗിച്ച് സുനിയെ പൊലീസ് കോടതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് അല്ലെങ്കില്‍ തിടുക്കം കാട്ടാതെ തന്നെ കോടതിയുടെ അനുമതിയോടെ തന്നെ പൊലീസിന് സുനിയെ കസ്റ്റഡിയില്‍ വാങ്ങാമായിരുന്നു.

സി.ജെ.എം കോടതിയുടെ എല്ലാ കവാടങ്ങളും വളഞ്ഞിരുന്നെങ്കിലും കോടതിയുടെ പിന്‍വശത്തു കൂടിയാണ് സുനി കോടതിയിലെത്തിയത്. കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു.

അഭിഭാഷകനെ നിരീക്ഷിച്ചാണ് പള്‍സര്‍ സുനിയെ പൊലീസ് പിടികൂടിയത് . ഇന്നലെ സുനി തിരുവനന്തപുരത്ത് കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചിരുന്നു. അഭിഭാഷകന്‍ ഇന്നലെത്തന്നെ കൊച്ചിയില്‍ തിരിച്ചെത്തി. 12.36 ന് അഭിഭാഷകന്റെ വാഹനത്തില്‍ പ്രതികളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. 12.52 ന് വാഹനം ജോസ് ജംഗ്ഷനിലെത്തിയെന്ന് വിവരം ലഭിച്ചു. ഉടന്‍ അവിടേക്ക് പൊലീസെത്തി, രാഷ്ട്രീയപ്രതിഷേധം തടസമായി. വാഹനം വഴിമാറിപ്പോയതും പുറത്തുവച്ചുള്ള അറസ്റ്റ് അസാധ്യമാക്കി.

സുനിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാർച്ച് മൂന്നാം തീയതിയിലേക്ക് മാറ്റിയിരുന്നു. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയായ സുനിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കീഴടങ്ങാൻ സുനി കോടതിയിൽ എത്തിയത്.

പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് പൊലീസ് കരുതിയിരുന്നത്. ഇതേത്തുടര്‍ന്ന് കര്‍ണാടകത്തിലും തമിഴ്നാട്ടിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതേസമയം സുനി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. ഈ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെല്ലാമിടയിലാണ് പൊലീസിനെ വെട്ടിച്ച് സുനി കൊച്ചിയിലെ കോടതിയിൽ എത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി തൃശൂരിലെ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു നടി. ഹണി ബീയുടെ നിര്‍മ്മാതാക്കളായ ലാല്‍ പ്രൊഡക്ഷന്‍സ് വാടകയ്‌ക്കെടുത്ത കാറിലായിരുന്നു യാത്ര. മൂന്ന് ദിവസം മുമ്പ് ഡ്രൈവറായി വന്ന മാര്‍ട്ടിനായിരുന്നു നടി സഞ്ചരിച്ച കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. രാത്രി പത്ത് മണിയോടെ അത്താണിയില്‍ വച്ച് പിന്നില്‍ വന്ന ടെമ്പോ ട്രാവല്‍ കാറിനെ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെന്ന രീതിയില്‍ പുറത്തിറങ്ങിയ മാര്‍ട്ടിനെ ട്രാവലറിലുണ്ടായുന്ന ആള്‍ ദൂരേക്ക് മാറ്റി. തുടര്‍ന്ന് ട്രാവലറിലുണ്ടായിരുന്ന അഞ്ച് പേര്‍ കാറില്‍ അതിക്രമിച്ചുകയറുകയായിരുന്നു. രണ്ട് മണിക്കൂറോളം അജ്ഞാതവഴികളിലൂടെ സഞ്ചരിച്ച കാറില്‍ വച്ച് തന്നെ ഇവര്‍ ഉപദ്രവിക്കുകയും വസ്ത്രം നീക്കി ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചെന്നുമാണ് നടി നല്‍കിയിരിക്കുന്ന മൊഴി.അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വീഡിയോയും പകര്‍ത്തി. പിന്നീട് കാക്കനാട് പടമുകളില്‍ കാര്‍ നിര്‍ത്തി ഇവര്‍ പോയപ്പോഴാണ് നടി പടമുകളിനടുത്ത് താമസിക്കുന്ന ലാലിനെ സഹായത്തിന് വിളിച്ചത്. തുടര്‍ന്ന് ലാലും മകനുമെത്തി താരത്തെ വീട്ടിലെത്തിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച അറസ്റ്റ്; പള്‍സര്‍ സുനിയെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയ പൊലീസുകാരോട് ബഹുമാനം തോന്നുന്നു: ഭാഗ്യലക്ഷ്മി

നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അറസ്റ്റ് കേരളത്തിലെ സ്ത്രീകള്‍ ആഗ്രഹിച്ച രീതിയിലാണ് നടന്നത് ഭാഗ്യലക്ഷ്മി.

കോടതിയില്‍ നിന്ന് പള്‍സര്‍ സുനിയെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയ പോലീസുകാരോട് ബഹുമാനം തോന്നുന്നു. കേരളത്തിലെ പോലീസുകാരെക്കുറിച്ചോര്‍ത്ത് തനിക്ക് അഭിമാനം തോന്നി തുടങ്ങിയിരിക്കുന്നു.

കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്ന സംഭവമാണ് അരങ്ങേറിയത്. പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണം. അവനെ ഇഞ്ചിഞ്ചായി ചതയ്ക്കണം. മാതൃകാപരമായി ശിക്ഷ ലഭിച്ചാല്‍ ഇത്തരം അക്രമങ്ങള്‍ ഭാവിയില്‍ കുറയും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top