Flash News

നോട്ട് അസാധുവാക്കല്‍ കേരളത്തിന് കനത്ത പ്രത്യാഘാതമുണ്ടാക്കിയെന്ന് ഗവര്‍ണര്‍

February 23, 2017

0തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ സംസ്ഥാന സമ്പദ്ഘടനയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. സംസ്ഥാന വരുമാനത്തെ ഗണ്യമായി ഇത് ബാധിച്ചു. പകരം സംവിധാനം ഏര്‍പ്പെടുത്താത്ത നടപടി വിവേകരഹിതവും തിടുക്കത്തിലെടുത്തതുമാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

ദരിദ്ര, താഴ്ന്ന, മധ്യവര്‍ഗ, വേതനം പറ്റുന്ന വിഭാഗങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചില്ല. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. മറ്റുള്ളവര്‍ ജീവിക്കാന്‍ പണത്തിന് അലയുകയായിരുന്നു. കര്‍ഷകര്‍ക്ക് വിളകള്‍ കൂട്ടിയിടേണ്ടി വന്നു. ചെറുകിട-ഗാര്‍ഹിക വ്യാപാരങ്ങള്‍ക്ക് നിര്‍മിച്ച ഉല്‍പന്നങ്ങള്‍ തുച്ഛവിലയ്ക്ക് വില്‍ക്കേണ്ടി വന്നു. ആത്മഹത്യ ഉള്‍പ്പെടെ ഇരുന്നൂറോളം മരണം റിപ്പോര്‍ട്ട് ചെയ്തു. സഹകരണമേഖലയെ ഒറ്റ ദിവസംകൊണ്ട് നിശ്ചലമാക്കി. നൂറ്റാണ്ടായി സംസ്ഥാനത്തെ പ്രധാന സാമ്പത്തിക സംവിധാനമായി പ്രവര്‍ത്തിച്ച സഹകരണമേഖലക്ക് നേരേ മുമ്പൊരിക്കലും ഇത്ര അക്രമം ഉണ്ടായിട്ടില്ല. ഇത് പഴയ സ്ഥിതിലാകാന്‍ എത്രകാലം വേണ്ടിവരുമെന്നതാണ് കേരളം നേരിടുന്ന വലിയ പ്രശ്നം. സഹകരണപ്രസ്ഥാനത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും അതിന് എല്ലാ സഹായവും നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അസാധുവാക്കിയ നോട്ടുകളെല്ലാം ഖജനാവില്‍ മടങ്ങിയത്തെിയതോടെ കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന ഭീതിയുണര്‍ത്താന്‍ കഴിയാതെയായി. കാഷ്ലെസോ ഡിജിറ്റലോ ആയ സമ്പദ്വ്യവസ്ഥ എന്ന് മാറ്റിപ്പറഞ്ഞു. ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട അവകാശങ്ങള്‍ ഒരു ഉത്തരവുപ്രകാരം പിന്‍വലിക്കുകയായിരുന്നു. ഈ പരിഹാസ്യതക്ക് മൗനാനുവാദം നല്‍കി നിശ്ശബ്ദ പങ്കാളിയാകാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമായി.

115 വര്‍ഷത്തിനിടെ ഉണ്ടാകുന്ന രൂക്ഷ വരള്‍ച്ച നേരിടാന്‍ ആവശ്യമായ നടപടി കൈക്കൊണ്ടിട്ടുണ്ട്. അണക്കെട്ടുകളിലെ വെള്ളം 41 ശതമാനം മാത്രമാണ്. ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നു. 30,116 ഹെക്ടറില്‍ ഇതിനകം കൃഷിനാശമുണ്ടായി. ഒക്ടോബര്‍ മുതല്‍ വരള്‍ച്ച നേരിടാന്‍ കരുതല്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമം നേരിടാന്‍ കലക്ടര്‍മാര്‍ക്കും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൃഷിവകുപ്പിനും ജലഅതോറിറ്റി, ഭൂഗര്‍ഭ ജലവകുപ്പ് എന്നിവക്കും പണം നല്‍കി. നാണ്യവിളകള്‍ കടുത്ത പ്രതിസന്ധിയിലാണ്. കേന്ദ്രത്തിന്‍െറ സജീവ ഇടപെടല്‍ ഇല്ലാതെ ആശ്വാസം നല്‍കാനാകില്ല. പ്രവാസികളുടെ മടങ്ങി വരവ് പ്രധാന പ്രശ്നമാണ്. രൂപയുടെ വിനിമയനിരക്കുമൂലം പ്രവാസി പണത്തില്‍ കുറവ് വന്നിട്ടില്ളെങ്കിലും മടങ്ങിവരുന്നവരുടെ എണ്ണം കൂടി. ഈ പ്രവണത തുടര്‍ന്നാല്‍ ആഭ്യന്തര ഉല്‍പാദനത്തെ ബാധിക്കും. തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കും. കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയത് പൊതുവിതരണത്തെ ഗുരുതരമായി ബാധിച്ചു. അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിക്കാന്‍ ഇത് കാരണമായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top