Flash News

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സുവര്‍ണാവസരം

February 23, 2017

Singapore2ന്യൂജേഴ്‌സി: ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രമുഖ ട്രാവല്‍ ഏജന്‍സി കെയര്‍വേസ് ട്രാവല്‍സ് സുവര്‍ണാവസരമൊരുക്കുന്നു. കാല്‍നൂറ്റാണ്ടിലേറെ ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തെ പരിചയവും പക്വതയുമുള്ള പി.ടി ചാക്കോയുടെ കെയര്‍വേസ് ട്രാവല്‍സാണ് ഓഷ്യാന മേഖലയുടെ മനോഹാരിത നേരിട്ടു കാണാന്‍ അവസമൊരുക്കുന്നത്. ഓരോ രാജ്യത്തും നേരിട്ടു ചെന്നു അവിടെ സന്ദര്‍ശകര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും നേരിട്ടു നടപ്പാക്കിയതിനു ശേഷം മാത്രം ടൂര്‍ പദ്ധതി തയ്യാറാക്കുന്നുവെന്നതാണ് കെയര്‍വേസ് ട്രാവല്‍സിന്റെ പ്രത്യേകത. ഇതിനായി കെയര്‍വേസ് ട്രാവല്‍സിന്റെ ചുക്കാന്‍ പിടിക്കുന്ന പി.ടി ചാക്കോ അതാതു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു ഓരോ യാത്രികനും വേണ്ട സുരക്ഷയും വിനോദോപാധികളും താമസ-തുടര്‍ യാത്രാ സൗകര്യങ്ങളുമുണ്ടെന്നും ഉറപ്പുവരുത്തുന്നു.

2000-ല്‍ ജോര്‍ദ്ദാന്‍, ഇസ്രായേല്‍, ഈജിപ്ത്, ടര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ചു വേണ്ട ക്രമീകരണങ്ങള്‍ നടത്തിയാണ് ഹോളി ലാന്‍ഡ് ടൂര്‍ പദ്ധതി നടപ്പാക്കിയത്. ഇന്നും കെയര്‍വേസ് ട്രാവല്‍സിന്റെ വിശുദ്ധനാടുകളിലേക്കുള്ള തീര്‍ത്ഥാടനം അനസ്യൂതം നടക്കുകയാണ്. മലേഷ്യ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ച് മെച്ചപ്പെട്ട ടൂര്‍ ഓപ്പറേറ്റര്‍മാരെയും ട്രാവല്‍ ഏജന്റുമാരെയും കണ്ടെത്തി സന്ദര്‍ശകര്‍ക്ക് ഇഷ്ടപ്പെടുന്ന ഇടങ്ങളിലൂടെയും യാത്ര ചെയ്തതിനു ശേഷമാണ് പുതിയ ട്രാവല്‍ പാക്കേജുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

PTChackoമലേഷ്യ-സിംഗപ്പൂര്‍ ടൂര്‍, ടര്‍ക്കി-റോം, ടര്‍ക്കി-ഗ്രീസ് ടൂര്‍ എന്നിവയും വിജയകരമായി നടന്നു വരുന്നു. ഉയര്‍ന്ന നിലവാരം, വിശ്വാസ്യത, അതാതു രാജ്യങ്ങളിലെ ഉന്നത നിലവാരമുള്ള ട്രാവല്‍ ഏജന്‍സികളുമായി മാത്രം ചേര്‍ന്നുള്ള ടൂര്‍ പദ്ധതികള്‍, അവരുടെ വൈദഗ്ധ്യം എന്നീ ഘടകങ്ങളെല്ലാം ചേര്‍ന്ന് നടപ്പാക്കിയ സഞ്ചാരപദ്ധതികളെല്ലാം തന്നെ കെയര്‍വേസ് ട്രാവല്‍സിന്റെ വിജയകിരീടത്തിലെ പൊന്‍തൂവലുകളായി.

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര 2017 മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 4 വരെയാണ്. ചരിത്രത്തിന്റെ നേര്‍ക്കാഴ്ചകള്‍, ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍, സവിശേഷമാര്‍ന്നതും സമാനതകളില്ലാത്തതുമായ യാത്രാനുഭവങ്ങള്‍ എന്നിവയൊക്കെ കോര്‍ത്തിണക്കി തയ്യാറാക്കിയ യാത്രാപരിപാടി 13 ദിവസം നീണ്ടു നില്‍ക്കും. സിഡ്‌നി, മെല്‍ബണ്‍, കാന്‍ബെറ എന്നിവയാണ് ഓസ്‌ട്രേലിയയില്‍ സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങള്‍. പെന്‍ഗ്വിന്‍ വാസകേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നുണ്ട്. ന്യൂസിലന്‍ഡിലെ ഓക്്‌ലന്‍ഡില്‍ ഇറങ്ങുന്ന സംഘം പ്രശാന്തതയുടെ പര്യായമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കും.

അധിനിവേശത്തിന്റെയും കുടിയേറ്റത്തിന്റെയും നാടുകളാണ് ഈ രണ്ടു രാജ്യങ്ങളും. എന്നാല്‍ പ്രകൃതി സമ്മാനിക്കുന്ന നിറക്കാഴ്ചകളും അവയുടെ സൗന്ദര്യാത്മകതയും വിവരിക്കാന്‍ വാക്കുകള്‍ പോരെന്നതാണ് സത്യം. കുടിയേറിയ ധാരാളം മലയാളിസമൂഹങ്ങള്‍ ഇവിടെയുണ്ട്. ഈ സ്ഥലങ്ങളിലുള്ള മലയാളികളെ യാത്രയ്ക്കിടയില്‍ ബന്ധിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ താമസിക്കുന്ന സഹോദരങ്ങളെ കാണാനും അവരോടൊപ്പം ഇത്തിരി നിമിഷം ചെലവഴിക്കാനും കഴിയുന്ന രീതിയിലുള്ള സൗഹാര്‍ദ്ദ യാത്രാപരിപാടിയില്‍ പങ്കെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് യാത്രികരെ കാത്തിരിക്കുന്നത്. സൗഹൃദങ്ങളുടെ അതിര്‍വരമ്പുകളില്ലാത്ത ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന ഈ അപൂര്‍വ്വമായ യാത്രാ പരിപാടിയിലേക്ക് ഇതിനോടകം ഇരുപതിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ന്യൂസിലന്‍ഡ്- ഓസ്‌ട്രേലിയ യാത്രാ പരിപാടിയില്‍ പങ്കെടുക്കാനും നോര്‍ത്ത് അമേരിക്കയില്‍ നിന്നും ഡൗണ്‍ അണ്ടര്‍ മേഖലയിലേക്കു പോയി പുത്തന്‍ യാത്രാനുഭവം അവിസ്മരണീയമാക്കാനും പി.ടി ചാക്കോയും അദ്ദേഹത്തിന്റെ കെയര്‍വേസ് ട്രാവല്‍സും എല്ലാവരെയും ഹാര്‍ദ്ദവമായി ക്ഷണിച്ചിട്ടുണ്ട്.

17 മെയ് മുതല്‍ 29 മെയ് വരെ നീളുന്ന ഹോങ്കോങ്, ബാങ്കോക്ക്, കോലാലംപൂര്‍, സിംഗപ്പൂര്‍ യാത്രയും ഈ വര്‍ഷം തന്നെ യാത്രികര്‍ക്കായി കെയര്‍വേസ് ട്രാവല്‍സ് ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: പി.ടി ചാക്കോ (201)483-7151
careways73@verizon.net
www.bestholylandtours.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top