ന്യൂയോര്‍ക്ക്: ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയുടെ വികാരി ഫാദര്‍ ജോസ് തറയ്ക്കലിന്റെ അറുപതാം ജന്മദിനം ഇടവക ജനങ്ങള്‍ ആഘോഷിച്ചു . കഴിഞ്ഞ ഞായറാഴ്ച രാവിലെ കുര്ബാനയോടനുബന്ധിച്ചു ഇടവകയിലെ കുട്ടികളോടൊത്തു ജന്മദിന കേക്ക് മുറിച്ചു .തുടര്‍ന്ന് പാരിഷ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരുവകയിലെ എല്ലാവര്ക്കും സ്നേഹവിരുന്നും തുടര്‍ന്ന് വിവിധയിനം കലാപരിപാടിയും ഉണ്ടായിരുന്നു .
പാരിഷ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ജോസ് കോരകുടിലില്‍ പൊന്നാടയണിയിച്ചു . തുടര്‍ന്ന് ഫാദര്‍ തറക്കല്‍ മറുപടി പ്രസംഗത്തില്‍ ഇടവകജനത്തിന്റെ സ്നേഹപ്രകടനത്തിനു നന്ദി പറഞ്ഞു .
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply