Flash News

പള്‍സര്‍ സുനിയും സംഘവും നടിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി തിരച്ചില്‍ തുടരുന്നു

March 1, 2017

pulsar-suniകൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. ദേശീയപാതയിലെ നിരീക്ഷണ ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് തെളിവുകള്‍ കണ്ടെത്തിയത്. പള്‍സര്‍ സുനിയും സംഘവും നടിയെ വാഹനത്തില്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ ഇതില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തിയതായും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കൊച്ചി നഗരത്തില്‍ നിന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. ഹൈവേയിലെ മുഴുവന്‍ സിസിടിവി ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങളും പൊലീസ് അന്വേഷണത്തിനായി ശേഖരിച്ചിട്ടുണ്ട്.

ഇന്നലെ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി കായലില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തിയിരുന്നു. നിര്‍ണായക തെളിവായ അക്രമ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കൊച്ചി ഗോശ്രീ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞു കളഞ്ഞെന്നാണ് ഒടുവില്‍ പൊലീസിനോട് പള്‍സര്‍ സുനി പറഞ്ഞത്. നേരത്തേയും പലയിടങ്ങളില്‍ ഫോണ്‍ ഉപേക്ഷിച്ചതായി പറഞ്ഞ് അന്വേഷണ സംഘത്തെ വട്ടം കളിപ്പിച്ച സുനി ഇക്കുറിയും അതേ അടവാണ് പയറ്റുന്നതെന്ന സംശയവും പൊലീസില്‍ ഉയരുന്നുണ്ട്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത് ഏഴുദിവസം പിന്നിട്ടും കേസിലെ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത് പൊലീസിന് ഏറെ ആശ്വാസകരമാകുകയും ചെയ്യും

വെറുമൊരു ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയെ സിനിമയുടെ അടുത്തയാളാക്കി മാറ്റിയതിനു പിന്നില്‍ ഹൈടെക് പെണ്‍വാണിഭം. പെണ്‍കുട്ടികളെ “ഫീമെയില്‍ എസ്‌കോര്‍ട്ടു”കളാക്കി അയയ്ക്കുന്ന സംഘത്തിലെ കണ്ണിയായിരുന്നു സുനിയെന്നു പോലീസിനു വിവരം ലഭിച്ചു. വിദേശരാജ്യങ്ങളില്‍ ഇത്തരം “പെണ്‍കൂട്ടുകള്‍”സംഘടിപ്പിച്ചു കൊടുക്കുന്ന സംഘം സജീവമാണ്. നടിയെ ആക്രമിച്ചശേഷം ഒളിവില്‍ പോയ സുനി, അഞ്ച് വക്കീലന്മാരില്‍നിന്നും നിയമോപദേശം തേടിയെന്നും വിവരമുണ്ട്.

ഹൈടെക് പെണ്‍വാണിഭം നടത്തുന്ന ഫീമെയില്‍ എസ്‌കോര്‍ട്ട് സര്‍വീസിലൂടെയാണ് സിനിമ ലോകത്ത് സുനി ബന്ധങ്ങളുണ്ടാക്കിയതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. എസ്‌കോര്‍ട്ട് സര്‍വീസിലൂടെ നിരവധി സിനിമാപ്രവര്‍ത്തകരെയും വന്‍ വ്യവസായികളെയും സുനി കെണിയില്‍പ്പെടുത്തിയെന്നും വിവരമുണ്ട്. കാമുകിമാരില്‍ പലരും സുനിയെ പരിചയപ്പെട്ടതും എസ്‌കോര്‍ട്ട് സര്‍വീസ് വഴിയാണ്. കൊച്ചിയിലെ വ്യവസായിയുടെ ഭാര്യ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കീഴടങ്ങുന്നതിന്റെ തൊട്ടുമുമ്പുവരെ സുനി അഭിഭാഷകരുമായി ബന്ധപ്പെട്ടിരുന്നു. മൊെബെല്‍ ഫോണ്‍ ദൃശ്യങ്ങള്‍ സുരക്ഷിതമാക്കാനാണ് ഇവര്‍ നല്‍കിയ നിര്‍ദേശം. കേസിലെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പറയപ്പെടുന്ന മൊെബെല്‍ ഫോണ്‍. കേസിന്റെ നിലനില്‍പ്പിനും മൊെബെല്‍ ഫോണ്‍ കൂടിയെ മതിയാവുവെന്നും കീഴടങ്ങിയാലും ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടരുതെന്നുമാണ് അഭിഭാഷകര്‍ സുനിക്കു മുന്നറിയിപ്പ് കൊടുത്തത്.

നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ വെള്ള സാംസങ് മൊെബെല്‍ ഫോണ്‍ ഗോശ്രീ പാലത്തലില്‍നിന്നു കൊച്ചി കായലിലേക്ക് എറിഞ്ഞെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തി. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മണിക്കൂറോളം കായലില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. സുനി, വിജീഷ് എന്നിവരെയും കൊണ്ടാണ് തെളിവെടുപ്പിന് എത്തിയത്. ആഴവും ഒഴുക്കും കൂടുതലുള്ള ഭാഗത്താണ് ഫോണ്‍ കളഞ്ഞതെന്നാണ് സുനി പറയുന്നത്. തുടര്‍ന്ന് അന്വേഷണസംഘം സുനി കൃത്യത്തിനുശേഷമെത്തിയ അമ്പലപ്പുഴ കക്കാഴത്തെ വീട്ടിലെത്തി തെളിവെടുപ്പുനടത്തി. ഇവിടെനിന്ന് മെമ്മറി കാര്‍ഡും സിം കാര്‍ഡും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ചാര്‍ളിയേയും ശെല്‍വനേയും ചോദ്യം ചെയ്‌തെങ്കിലും ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അറസ്റ്റിലായ മണികണ്ഠനെ മാപ്പുസാക്ഷിയാക്കുമെന്ന പ്രചാരണം തെറ്റാണെന്ന് അന്വേഷണസംഘം പറഞ്ഞു. കേസില്‍ ഇതുവരെ എട്ടുപേരാണ് പിടിയിലായിട്ടുള്ളത്. മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, വടിവാള്‍ സലിം, മണികണ്ഠന്‍, വിജീഷ്, പള്‍സര്‍ സുനി, അന്‍സാര്‍, ചാര്‍ളി എന്നിവരാണ് കേസില്‍ പിടിയിലായിട്ടുള്ളത്. അന്‍സാറും ചാര്‍ളിയും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top