Flash News

യുപി‌എ ചുമത്തിയ കേസുകള്‍ പുനഃപ്പരിശോധിക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം

March 1, 2017

loknath-vijayanതിരുവനന്തപുരം: 34 യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ ചുമത്തിയ 25 കേസുകളടക്കമാണ് പുനഃപരിശോധിക്കുന്നത്. ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്ത അന്വേഷണം പുരോഗമിക്കുന്ന കേസുകളായിരിക്കും പുഃനപരിശോധിക്കുക. ഇത് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയ പട്ടിക സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. യുഎപിഎ ചുമത്തപ്പെട്ട കേസുകളില്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം പ്രതികള്‍ക്ക് ആക്ഷേപങ്ങള്‍ ഉന്നയിക്കാനുളള അവസരവും നല്‍കും.

പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളാണ് പുനഃപരിശോധിക്കുന്നവയില്‍ അധികവും. ഇതില്‍ തന്നെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തിയതും, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുളള പോസ്റ്ററുകള്‍ പതിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുമുണ്ട്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വിവാദമായിരുന്നു. യുഎപിഎ സര്‍ക്കാരിന്റെ നയമല്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ സഭയിലെ മറുപടിയും.

തുടര്‍ന്നും യുഎപിഎ കേസുകള്‍ ഉണ്ടായ സാഹചര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ എന്നിവരുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. പിന്നാലെ പൊലീസിന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശവുമെത്തി. യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഒരു കേസിലും യുഎപിഎ ചുമത്തരുതെന്നു ഡിജിപിയും പൊലീസ് ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷമാണ് 34 കേസുകള്‍ പുനഃപരിശോധിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top