സെവാഗിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍; തിരുത്തുമായി സെവാഗ്

sehwag-pakistan-759ന്യൂഡല്‍ഹി: കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിനെ വിമര്‍ശിച്ച് സഹതാരം ഗൗതം ഗംഭീര്‍. അച്ഛനെ നഷ്ടപ്പെട്ട മകള്‍ സമാധാനത്തിനുവേണ്ടി വാദിക്കുമ്പോള്‍ അവളെ പരിഹസിച്ചിട്ടല്ല രാജ്യസ്നേഹം കാണിക്കേണ്ടതെന്നും പരിഹസിക്കുന്നത് നിന്ദ്യമാണെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ഗുര്‍മെഹറിന്‍െറ പോസ്റ്റിനെതിരെ ‘‘രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് ഞാനല്ല. എന്‍െറ ബാറ്റാണ്’’ എന്നു ട്വീറ്റ് ചെയ്തതാണ് വിമര്‍ശനത്തിന് കാരണമായത്. ‘‘എന്‍െറ അച്ഛനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണ്’’ എന്നായിരുന്നു ഗുര്‍മെഹറിന്‍െറ പോസ്റ്റ്. വിമര്‍ശനം രൂക്ഷമായതിനെത്തുടര്‍ന്ന് സെവാഗും ഒളിമ്പിക്സ് താരം യോഗേശ്വര്‍ ദത്തും വിശദീകരണവുമായി രംഗത്തുവന്നു. ‘‘ഗുര്‍മെഹറിന് അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. തമാശക്ക് ഒരു പോസ്റ്റ് ചെയ്തതാണ്. അഭിപ്രായം പ്രകടിപ്പിച്ചതിന് ഗുര്‍മെഹറിനുനേരെ ബലാത്സംഗ ഭീഷണി നേരിട്ടത് അംഗീകരിക്കാനാവില്ലെന്നും’’ സെവാഗ് ട്വീറ്റ് ചെയ്തു. ഗുര്‍മെഹറിന് എല്ലാ പിന്തുണയുണ്ടെന്നും എന്‍െറ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഒളിമ്പിക്സ് താരം യോഗേശ്വര്‍ ദത്തും പറഞ്ഞു.

ബോളിവുഡ് താരം അനുപം ഖേറും ഗുര്‍മെഹറിന് പിന്തുണയുമായി വന്നു. ആരും യുദ്ധം ഇഷ്ടപ്പെടുന്നില്ല. ഗുര്‍മെഹറിന്‍െറ വാക്കുകളാണ് ശരിയെന്നും അനുപം ഖേര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News