“അഡ്വന്‍ഞ്ചേസ് ഓഫ് ഓമനക്കുട്ടനില്‍” പുതിയ ഭാവവുമായി ഭാവന

Adventures-of-Omanakuttan-New-Images-3നവാഗതനായ രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ‘അഡ്വന്‍ഞ്ചേസ് ഒഫ് ഓമനക്കുട്ടന്‍’ എന്ന ചിത്രത്തില്‍ വ്യത്യസ്ത വേഷവുമായി ഭാവന. ചിത്രത്തില്‍ ഗോസ്റ്റ് ഹണ്ടറുടെ വേഷമാണ് ഭാവനയ്ക്ക്. ആസിഫ് അലി നായകനാവുന്ന ചിത്രം കോമഡിയും റൊമാന്‍സും ഉള്‍പ്പെടുന്ന ഒരു ത്രില്ലറാണ്.

ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ആസിഫ് അഭിനയിക്കുന്നത്. പല്ലവി എന്നാണ് ഭാവനയുടെ കഥാപാത്രത്തിന്റെ പേര്. മറ്റ് മലയാള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥയുമായാണ് ചിത്രം എത്തുന്നതെന്ന് സംവിധായകന്‍ പറയുന്നു

നേത്തെ “അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍” എന്ന ചിത്രത്തിലെ ഗാനങ്ങള്‍ മ്യൂസിക് 247 പുറത്തിറക്കിയിരുന്നു. ഹരിനാരായണന്‍ ബി. കെയും മനു മഞ്ജിത്തുമാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. അരുണ്‍ മുരളീധരനും ഡോണ്‍ വിന്‍സെന്റും മൂന്ന് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഗുരുരാജ ഭട്ട് കട്യ രചിച്ച ഒരു കന്നഡ ഗാനവും ആല്‍ബത്തിലുണ്ട്.

അജു വര്‍ഗീസ്, ശ്രിന്ദ, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Adventures-of-Omanakuttan-New-Images-13 Adventures-of-Omanakuttan-New-Images-15 Adventures-of-Omanakuttan-New-Images-19 Adventures-of-Omanakuttan-New-Images-20 Adventures-of-Omanakuttan-New-Images-22 Adventures-of-Omanakuttan-New-Images-23 Adventures-of-Omanakuttan-New-Images-24 Adventures-of-Omanakuttan-New-Images-27

Print Friendly, PDF & Email

Leave a Comment