മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍െറ മംഗളൂരു സന്ദര്‍ശനത്തിന്‍െറ മുന്നോടിയായി തൊക്കോട്ട് സി.പി.എം ഉള്ളാള്‍ എരിയ കമ്മിറ്റി ഓഫിസിന് തീയിട്ട സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും ഉള്ളാള്‍ സ്വദേശികളുമായ രക്ഷിത് (24), ദീക്ഷിത് (26), ബിന്നി (21), മനോജ് (26) എന്നിവരാണ് അറസ്റ്റിലായത്.
സി.പി.എം ഓഫിസ് പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ആക്രമികളെ തിരിച്ചറിഞ്ഞത്. പിണറായി വിജയന്‍െറ സന്ദര്‍ശനത്തിനെതിരെ സംഘ്പരിവാര്‍ ആഹ്വാനംചെയ്ത ബന്ദ് ദിവസം 20 ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവങ്ങളില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news