ജിഷ്ണുവിന്‍െറ മാതാപിതാക്കള്‍ പിണറായിയെ കാണും

jishnu parentsകോഴിക്കോട്: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കേസ് അട്ടിമറിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കാണും. ഇനിയൊരു ജിഷ്ണു ഉണ്ടാവരുതെന്നുളളതു കൊണ്ടാണ് കുറ്റക്കാരെ ജയിലിനകത്താക്കാന്‍ ഇറങ്ങിത്തിരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ വിധത്തിലും സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. മറിച്ചുളള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോളജ് ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസിന് ജാമ്യം അനുവദിച്ചുള്ള കോടതി വിധി അപ്രതീക്ഷിതമല്ല.

കേസിന്‍െറ ആദ്യഘട്ടത്തില്‍ തന്നെ കോളജ് മാനേമെന്‍റിന് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. കൃഷ്ണദാസ് കോളജില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവായ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടു. പൊലീസ് ഗൂഢാലോചനയില്‍ പങ്കാളികളായിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കോടതിയില്‍ കൃഷ്ണദാസിന് ജാമ്യം ലഭിക്കാന്‍ അനുകൂലമായി പ്രവര്‍ത്തിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് മഞ്ചേരി ശ്രീധരന്‍ നായര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. കൃഷ്ണദാസിന്‍െറ കൂട്ടുപ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, പി.ആര്‍.ഒ സഞ്ജിത്, സി.പി. പ്രവീണ്‍, ദിപിന്‍ എന്നിവരെ ജയിലിലടക്കണം. കൃഷ്ണദാസിന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്നും മാതാപിതാക്കള്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment