കരിപ്പൂരില്‍ വലിയ വിമാനം ഉടന്‍

karipur-airport3ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ വൈഡ്ബോഡി വിമാനങ്ങള്‍ ഇറക്കാന്‍ വ്യോമയാന അതോറിറ്റി തത്ത്വത്തില്‍ അനുമതി നല്‍കിയതായി കെ.സി. വേണുഗോപാല്‍ എം.പി അറിയിച്ചു. നവീകരണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ 747 ഇനത്തില്‍പെട്ടതൊഴികെയുള്ള വലിയവിമാനങ്ങള്‍ വൈകാതെ ഇറങ്ങും.

വലിയ വിമാനങ്ങള്‍ ഇറക്കാവുന്ന 4-ഡി വിമാനത്താവളമായി കരിപ്പൂരിനെ അംഗീകരിക്കും. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായി ഇത്തവണ കരിപ്പൂര്‍ വിമാനത്താവളത്തെ പരിഗണിക്കില്ളെന്ന് അധികൃതര്‍ വിശദീകരിച്ചു. ഒരു സംസ്ഥാനത്ത് ഒന്നില്‍കൂടുതല്‍ എംബാര്‍ക്കേഷന്‍ പോയന്‍റ് അനുവദിക്കുന്ന രീതിയില്ല. ഇക്കുറി കൊച്ചിയാണ് എംബാര്‍ക്കേഷന്‍ പോയന്‍റ്. അടുത്തതവണ കരിപ്പൂര്‍ പരിഗണിക്കും.

Print Friendly, PDF & Email

Related posts

Leave a Comment