Flash News

ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 24, 25, 26 തീയതികളില്‍

March 3, 2017

lenten retreat pic 2017ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ മാര്‍ച്ച് 24 വെള്ളി, 25 ശനി, 26 ഞായര്‍ എന്നീ ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടക്കുന്നതാണ്. റവ. ഡോ. ജോസഫ് മുത്തനാട്ട്, റവ. ഡോ. ഷീന്‍ പയസ് എന്നിവരായിരിക്കും ഈ ധ്യാനശുശ്രൂഷകള്‍ നയിക്കുന്ന വചനപ്രഘോഷകര്‍.

24 വൈകുന്നേരം 7 ന്റെ വി. കുര്‍ബാനയോടെ ധ്യാനം ആരംഭിക്കും. 25 രാവിലെ 8:30 മുതല്‍ വൈകുന്നേരം 5 വരെയും 26 രാവിലെ 9:30 മുതല്‍ ഉച്ചകഴിഞ്ഞു 1 മണിവരെയുമായിരിക്കും ധ്യാന സമയം. ഗാനശുശ്രൂഷ, ആരാധന, കുമ്പസാരിക്കുവാനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കും.

ഞായറാഴ്ച പതിവുപോലെ രാവിലെ 8 നും 9:30 നും 11 നും ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്. ദൈവജനങ്ങളുടെ വിശ്വാസത്തിന്റെ ആഘോഷമായ ഈ ധ്യാനശുശ്രൂഷകളില്‍ ഏവരും വന്നു സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കണമെന്ന് താല്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍ 714-800 -3648, റവ. ഡോ. ജെയിംസ് ജോസഫ്, 308-360-3729, സിബി പാറേക്കാട്ട് 847 209 1142. Address: 5000 St. CharlesRd, Bellwood, IL-60104.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top