Flash News

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നു; പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു; മീഡിയാ റൂമില്‍ പ്രതിപക്ഷ നേതാവ് ബദല്‍ ബജറ്റ് അവതരിപ്പിച്ചു

March 3, 2017

Untitledതിരുവനന്തപുരം: ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പ്രഖ്യാപിക്കാന്‍ പോകുന്ന പദ്ധതികള്‍ ഇനി താന്‍ പറയാമെന്നും ചെന്നിത്തല പറഞ്ഞു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്‍പിലെത്തി ബഹളംവച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബജറ്റ് പ്രസംഗിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് നിയമസഭാ മീഡിയാ റൂമില്‍ പ്രതിപക്ഷ നേതാവ് ബദല്‍ ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് ചോര്‍ന്നത് ധനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 10.26നാണ് ബജറ്റ് ചോര്‍ന്നതെന്നും ചെന്നിത്തല പറഞ്ഞു.

9 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്.അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വായിക്കാനുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ പ്രചരിച്ചുവെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. ഇതിന്റെ പ്രിന്റ് ഔട്ടുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വിതരണം ചെയ്തു. ഇതോടെ ബജറ്റ് അവതരണം തടസ്സപ്പെട്ടു. പരിശോധിക്കാമെന്ന ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തിരായില്ല. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടിറങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരണത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ധനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ബജറ്റ് ചോര്‍ന്നതെന്നും ബജറ്റ് അവതരണം തന്നെ അര്‍ത്ഥശൂന്യമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വായിക്കുന്നതിന് മുന്നോടിയായിട്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്നും മാധ്യമങ്ങളില്‍ വരുന്നുവെന്നുമാണ് ചെന്നിത്തല ഇതിനെക്കുറിച്ച് വിശദമാക്കിയത്. ഇങ്ങനെയാണെങ്കില്‍ താന്‍ ബജറ്റ് വായിച്ചാല്‍ പോരെയെന്നും രമേശ് ചെന്നിത്തല സ്പീക്കറോട് ചോദിച്ചു.

പ്രതിപക്ഷത്തിന്റെ ആരോപണം അന്വേഷിക്കാമെന്ന് സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും സഭയെ അറിയിച്ചു. മന്ത്രി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വിവരങ്ങള്‍ ചില ന്യൂസ് ചാനലുകളില്‍ വന്നു. തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളം ശക്തമായി. ചെയര്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുന്നില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി വിശദീകരണവുമായി എഴുന്നേറ്റെങ്കിലും മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായില്ല. ബജറ്റിലെ പ്രധാനപ്പെട്ട വിവരങ്ങളല്ല, അദ്ദേഹം വായിച്ചതിനുശേഷമാണ് അത് സോഷ്യല്‍ മീഡിയയില്‍ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ റവന്യു വരുമാനം, വരവ് ചെലവ് കണക്കുകള്‍ എന്നിവ അടക്കമാണ് പുറത്തുവരുന്നതെന്ന് രമേശ് ചെന്നിത്തല വീണ്ടും വിശദമാക്കി.

പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിക്കാട്ടിയ ബജറ്റിന്റെ പ്രസക്തഭാഗങ്ങളുടെ പകര്‍പ്പ്‌ : Kerala_Budget_2017


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top