Flash News

ഒബാമ ഉപേക്ഷിച്ച ഇന്ത്യന്‍ അമേരിക്കന്‍ സിഐഎ ഏജന്റിനെ ട്രമ്പ് മോചിപ്പിച്ചു

March 3, 2017

getPhotoവാഷിംഗ്ടണ്‍: മുന്‍ ഇന്ത്യന്‍ അമേരിക്കന്‍ സി.ഐ.എ. ഏജന്റ് സബ്രീന ഡിസൂസയെ പോര്‍ട്ടുഗല്‍ ജയിലില്‍ നിന്നും പ്രസിഡന്റ് ട്രമ്പ് ഇടപെട്ട് മോചിപ്പിച്ചു. മാര്‍ച്ച് ഒന്നിനാണ് ഇവരെ സ്വതന്ത്രയായി വിട്ടയച്ചത്.

2015 ല്‍ പോര്‍ട്ടുഗലില്‍ വെച്ചാണ് സബ്രീന അറസ്റ്റിലായത്. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഫീല്‍ഡ് ഓഫീസറയായിരുന്നു ഡിസൂസ. ഇന്ത്യയിലേക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിന് പോകുന്ന യാത്രയില്‍ ലിസ്ബോണ്‍ എയര്‍പോര്‍ട്ടില്‍ വെച്ചു ഒക്ടോബറില്‍ ഇവര്‍ അറസ്റ്റിലായി.

2003 ല്‍ ഇറ്റലിയില്‍ വെച്ചു ഇമാം അബു ഒമറിനെ തട്ടികൊണ്ടുപോയ കേസ്സിലാണ് ഇവരെ പ്രതി ചേര്‍ത്തിരുന്നത്.

പോര്‍ട്ടുഗലില്‍ നിന്നും ഇറ്റലിയിലേക്ക് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് കൊണ്ടുപോകാനിരിക്കെ ട്രമ്പ് ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്. കഴിഞ്ഞ 8 വര്‍ഷം ഒബാമ ഭരണകൂടത്തിനു നിരവധി അപ്പീല്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അതെല്ലാം നിഷ്ഫലമാവുകയായിരുന്നു.

ഒബാമയ്ക്ക് എട്ടുവര്‍ഷം കൊണ്ടു ചെയ്യുവാന്‍ കഴിയാതിരുന്ന മോചനം 30 ദിവസം കൊണ്ടു ട്രമ്പ് നേടി തന്നതിന് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടു സബ്രീന ട്രമ്പിന് ട്വീറ്റ് ചെയ്തിരുന്നു.

1956 ല്‍ ബോംബെയില്‍ ജനിച്ച ഡിസൂസ ഇമാം അബു ഒമറിനെ തട്ടികൊണ്ടുപോയ കേസ്സില്‍ 26 അമേരിക്കക്കാര്‍ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.

getNewsImages


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top