ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതായി ധനമന്ത്രി തോമസ് ഐസക് സമ്മതിച്ചു; മന്ത്രി രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം

thomas-issac-budgetതിരുവനന്തപുരം: ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നത് ഭരണപക്ഷം തന്നെ സ്ഥിരീകരിച്ച സംഭവത്തില്‍ പ്രതിപക്ഷം ഗവര്‍ണര്‍ക്കു പരാതി നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ പി.സദാശിവത്തിന് പരാതി നല്‍കിയത്.

ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നത് ഭരണഘടനാപരമായ വീഴ്ചയാണെന്നും ഗവര്‍ണര്‍, സ്പീക്കര്‍, മുഖ്യമന്ത്രി എന്നിവര്‍ ഇടപെട്ട് തോമസ് ഐസക്കിനോട് ധനമന്ത്രി സ്ഥാനം ഒഴിയാന്‍ നിര്‍ദേശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പുതിയ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കണം. ബജറ്റ് വിവരങ്ങള്‍ ചോര്‍ന്ന സംഭവം സര്‍ക്കാര്‍ നിസാരമായി കാണരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. മനോജ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി.

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നെന്ന പ്രതിപക്ഷ ആരോപണം ചീഫ് സെക്രട്ടറി അന്വേഷിക്കും. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ബജറ്റ് ചോര്‍ച്ച സര്‍ക്കാരും ഗൗരമായി എടുക്കുന്നു എന്നതിന്റെ സൂചനയാണിത്.

തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കവെയാണ് ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. ബജറ്റിലെ പല കാര്യങ്ങളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചിരുന്നു. ധനമന്ത്രി സഭയില്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബജറ്റിലെ വിവരങ്ങള്‍ ദൃശ്യമാധ്യങ്ങളും പുറത്തുവിട്ടിരുന്നു. ഇതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ബജറ്റ് ചോര്‍ന്നെന്നും ധനമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഇന്നവതരിപ്പിച്ച സംസ്ഥാന ബജറ്റ് ചോര്‍ന്നുവെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് ചോര്‍ന്നത് പരിശോധിക്കുമെന്നു പറഞ്ഞ ധനമന്ത്രി തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ മനോജ് കുമാറിനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയെന്നും അറിയിച്ചു.

ഇന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണം സംസ്ഥാന ചീഫ് സെക്രട്ടറി അന്വേഷിക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നേരത്തെ ബജറ്റ് അവതരണത്തിന് ശേഷം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലും സംഭവം അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്.

ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

Print Friendly, PDF & Email

Related News

Leave a Comment