ബജറ്റ് ചോര്‍ച്ച സി.പി.എമ്മിലെ ഐസക് വിരുദ്ധര്‍ കത്തിക്കുന്നു

thomas issacതിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച വിവാദം സി.പി.എമ്മിലെ ഐസക് വിരുദ്ധര്‍ കത്തിക്കുന്നു. തോമസ് ഐസക്കിന് എതിര്‍പക്ഷത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന് തുടക്കമിട്ടത്. പ്രതിപക്ഷം ഉന്നയിച്ച് പ്രശ്നം ഗൗരവമുള്ളതാണെന്നു പറഞ്ഞ് പിണറായി, പ്രശ്നത്തിന്‍െറ എല്ലാ ഉത്തരവാദിത്തവും ഐസക്കിന്‍െറ തലയില്‍ കെട്ടിവച്ചു. നിയമസഭില്‍ ഐസക് പ്രതിപക്ഷത്തിന്‍െറ കടുത്ത ആക്രമണത്തിന് വിധേയനായപ്പോള്‍ പിണറായി രക്ഷക്കത്തെിയില്ല.

ജനപ്രിയ ബജറ്റാണ് തോമസ് ഐസക്കിന്‍േറത് എങ്കിലും അതിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ക്കും ചോര്‍ന്നത് ബജറ്റിന്‍െറ നിറം കെടുത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ബജറ്റ് അവതരിപ്പിച്ച സമയത്തുതന്നെ അത് ചോര്‍ന്നത് കടുത്ത വീഴ്ചയായി. ഉത്തരവാദിക്കെതിരെ നടപടി എടുത്ത് പ്രതിഷേധങ്ങളെ തണുപ്പിക്കണമെന്നും നിര്‍ദേശിച്ചു. ബജറ്റ് ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് കടുത്ത സമ്മര്‍ദത്തിലായ ധനമന്ത്രി ഐസക് വെള്ളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുത്തില്ല. അതേസമയം, നിയമസഭ പിരിഞ്ഞശേഷം ക്ളിഫ്ഹൗസിലത്തെി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.

ബജറ്റ് രേഖകള്‍ പുറത്തുപോകാതെ സൂക്ഷിക്കേണ്ടത് ധനമന്ത്രിയുടെ ചുമതലയാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് നാലുമാസം മുമ്പെങ്കിലും ഓരോ വകുപ്പിനോടും ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ ക്ഷണിക്കും . രണ്ടാം ഘട്ടത്തില്‍ ധനമന്ത്രി ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചന നടത്തും. വ്യവസായികള്‍, ഉപഭോക്തൃ സംഘടനകള്‍, കര്‍ഷക സംഘങ്ങള്‍, സമൂഹിക-സാംസ്കാരിക സംഘടനകള്‍ തുടങ്ങി എല്ലാ മേഖലയിലെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിക്കും.

വരവുചെലവ് കണക്കുകള്‍ തയാറാക്കി ധനമന്ത്രി, ധനസെക്രട്ടറി, ഇരുവരുടെയും ഓഫിസിലെ തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അന്തിമചര്‍ച്ച നടക്കും. ഫണ്ട് വകയിരുത്തി ഓരോ പദ്ധതിക്കും അന്തിമ രൂപം നല്‍കും.

ബജറ്റ് പൂര്‍ത്തിയായാല്‍ ആദ്യം മുഖ്യമന്ത്രിയെ വായിച്ചുകേള്‍പ്പിക്കും. പുലര്‍ച്ച രണ്ടിന് ഇത് അതീവ സുരക്ഷയോടെ സര്‍ക്കാര്‍ പ്രസിലേക്ക്. അച്ചടി പൂര്‍ത്തിയാക്കി രാവിലെ സീല്‍ ചെയ്ത കവറില്‍ നിയമസഭയില്‍ എത്തിക്കും. രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം മന്ത്രി ആരംഭിക്കും.

പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സ്പീക്കറുടെ അനുമതിയോടെ ബജറ്റ് പ്രസംഗവും രേഖകളും സഭാംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യും. പ്രസംഗം കഴിഞ്ഞശേഷമേ അച്ചടി ജോലി നിര്‍വഹിച്ച ജീവനക്കാരെ പ്രസില്‍നിന്ന് പുറത്തുവിടൂ.

ഇത്ര രഹസ്യമായും സുരക്ഷിതമായും തയാറാക്കുന്ന ബജറ്റ് എങ്ങനെ സോഷ്യല്‍ മീഡിയയിലും മറ്റും കടന്നകൂടി എന്ന് ഇപ്പോഴും മന്ത്രി തോമസ് ഐസക്കിനെ കുഴക്കുന്നു. തന്‍െറ പേഴ്സണല്‍ സ്റ്റാഫില്‍നിന്നാകാം ചോര്‍ച്ച എന്ന നിലപാടിലാണ് അദ്ദേഹം.

Print Friendly, PDF & Email

Related News

Leave a Comment