Flash News

ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രം; തട്ടിക്കൊണ്ടുപോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം

March 4, 2017

tom-uzhunnalilന്യൂഡല്‍ഹി: ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനു വേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് ഇന്ന് ഒരുവര്‍ഷം. തെക്കന്‍ യെമനിലെ ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. ഫാ.ടോമിനെ ഭീകരരുടെ പിടിയില്‍നിന്നു മോചിപ്പിക്കുകയെന്നത് അതീവ പ്രാധാന്യത്തോടെ കൈകാര്യംചെയ്യുന്ന വിഷയമാണെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

മോചനം സാധ്യമാക്കാന്‍ പറ്റുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, മോചനവഴികളെക്കുറിച്ചു വ്യക്തതയില്ലാത്ത സ്ഥിതിയിലാണു കേന്ദ്ര സര്‍ക്കാരെന്നാണു സൂചന. ഫാ.ടോം ഇപ്പോള്‍ എവിടെയാണെന്നു കൃത്യമായ വിവരമില്ല. ഏതു ഭീകരസംഘടനയാണു തട്ടിക്കൊണ്ടു പോയതെന്നും അറിയില്ല. ഫാ.ടോമിന്റെ മോചനത്തിനു നടപടി ആവശ്യപ്പെട്ടു ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. സാധ്യമായതെല്ലാം ചെയ്യുമെന്നാണു പ്രധാനമന്ത്രി വ്യക്തമാക്കിയത്. പലതവണ പാര്‍ലമെന്റിലും ഉന്നയിക്കപ്പെട്ടു.

ഇതിനിടെ രണ്ടുതവണ ഫാ.ടോമിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. തന്നെ രക്ഷിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നു ഫാ.ടോം പറയുന്നതായിരുന്നു വീഡിയോയിലെ സന്ദേശം. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതും സുസ്ഥിരമായ സര്‍ക്കാര്‍ അവിടെ ഇല്ലാത്തതുമാണു നടപടികള്‍ വൈകിപ്പിക്കുന്നത്. ഫാ.ടോമിന്റെ മോചനത്തിനായി ഇന്നു ജന്മനാടായ രാമപുരത്തു പ്രാര്‍ഥനയും ജപമാല റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലും ഫാ.ടോമിനായി ജാഗരണ പ്രാര്‍ഥനകള്‍ നടക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top