Flash News

നവജാതശിശുക്കള്‍ പരസ്പരം മാറിയ സംഭവം; വാദിയെ പ്രതിയാക്കി കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജ്

March 4, 2017

travancore-medicity-830x412-680x338കൊല്ലം: മെഡിസിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാതശിശുക്കള്‍ പരസ്പരം മാറിപ്പോയ സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്ന വാദവുമായി ആശുപത്രി അധികൃതര്‍. ആശുപത്രിക്ക് പുറത്തുവെച്ചാണ് കുട്ടികള്‍ മാറിപ്പോയത്. ഇതില്‍ ആശുപത്രി അധികൃതര്‍ക്ക് ഭാഗത്ത് തെറ്റില്ലെന്നും മെഡിസിറ്റി. നാല് മാസം തികയുന്നതു വരെ കുട്ടികളുമായി ഇരുകൂട്ടരും ആശുപത്രിയില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും കുട്ടികള്‍ മാറിയെന്ന് ആരോപണം ഉന്നയിച്ചിട്ടില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട്. വിവാഹം, പാലുകാച്ച് തുടങ്ങിയ ചടങ്ങുകള്‍ക്ക് ഇടയില്‍ കുട്ടികള്‍ മാറിപ്പോയതാവാമെന്നാണ് മെഡിസിറ്റിയുടെ കണ്ടെത്തല്‍.

തങ്ങളുടെ അന്വേഷണത്തില്‍ കുട്ടികളുടെ മാതാപിതാക്കള്‍ ബന്ധുക്കളാണ്. ആശുപത്രിയില്‍ ഉള്ളപ്പോഴും കുട്ടികളെ പലപ്പോഴും മുതിര്‍ന്നവരെ കാണിക്കാന്‍ എന്നുപറഞ്ഞു എടുത്തുകൊണ്ട് പോയിട്ടുണ്ടെന്നും അറിഞ്ഞിട്ടുണ്ട്. ആശുപത്രി വിട്ട് കഴിഞ്ഞ് വിവാഹം, പാലുകാച്ച് പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇരുകൂട്ടരും ഒത്തുകൂടുകയും കുഞ്ഞുങ്ങളെ ഓമനിക്കാന്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ എപ്പോഴെങ്കിലും കുട്ടികള്‍ മാറിപ്പോയതാകും എന്ന് മെഡിസിറ്റി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

children-changed-and-DNA-test-proved-680x550-1-680x550

2016 ഓഗസ്റ്റ് 22ന് രാവിലെ 9.02ന് ജംസീറയും 9.36ന് റംസിയും വ്യത്യസ്ത രക്തഗ്രൂപ്പുകളിലുള്ള ഒരേ നിറവും രൂപസാദൃശ്യവുമുള്ള ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. ടാഗില്ലാതെയും തെറ്റായ ടാഗോടെയും കുട്ടിയെ ലഭിച്ചെന്നത് കരുതികൂട്ടിയുള്ള ആരോപണമാണെന്നാണ് മെഡിസിറ്റിയുടെ വാദം. അങ്ങനൊന്ന് സംഭവിച്ചിരുന്നെങ്കില്‍ ബന്ധുക്കള്‍ക്ക് പരാതി പറയാനും ബഹളമുണ്ടാക്കാനും സാധിക്കുമായിരുന്നു. പരാതി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയെന്നും കളിയാക്കിയെന്നും പറയുന്നത് സത്യവിരുദ്ധമാണെന്നും ഇവര്‍ പറയുന്നു.

ഡിസംബര്‍ 19ന് കുട്ടിയുമായി വന്നപ്പോഴാണ് അനീഷ് റംസി ദമ്പതികള്‍ ശിശുരോഗ വിദഗ്ധനോട് സംശയം പറഞ്ഞത്. ഇതോടെയാണ് ഡിഎന്‍എ ടെസ്റ്റ് നടത്തിയാലെ തീരുമാനത്തിലെത്താന്‍ കഴിയുവെന്ന് പറഞ്ഞത്. വക്കീല്‍ നോട്ടീസിലൂടെയാണ് ഡിഎന്‍എ ടെസ്റ്റിലൂടെ കുട്ടികള്‍ മാറിപ്പോയ കാര്യം സ്ഥിരീകരിച്ചതായും പരസ്പരം കുട്ടികളെ കൈമാറിയതായും അറിഞ്ഞത്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഈ സംഭവത്തില്‍ ഒരിക്കല്‍ പോലും ആശുപത്രി അധികൃതരെ വിളിച്ചുവരുത്തുകയോ ഫയലുകള്‍ പരിശോധിക്കുകയോ ഭാഗം കേള്‍ക്കുകയോ ചെയ്തില്ലെന്നും മെഡിസിറ്റി പറയുന്നു. ആശുപത്രിക്കെതിരായി കമ്മിറ്റി പരാമര്‍ശം നടത്തിയത് അപകീര്‍ത്തികരമാണെന്നും സൂപ്രണ്ട് ആരോപിച്ചു.

ALSO READ: നവജാതശിശുക്കളെ പരസ്പരം മാറി നല്‍കി; കൊല്ലം മെഡിസിറ്റി ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ പ്രസ് മീറ്റ് നടത്താനുള്ള മാതാപിതാക്കളുടെ ശ്രമം പ്രസ് ക്ലബ്ബ് തടഞ്ഞു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top