Flash News

തെരഞ്ഞെടുപ്പിന് മുമ്പായി 2016-ല്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയിരുന്നതായി ട്രം‌പിന്റെ ആരോപണം

March 5, 2017

trump-obama-1വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മുന്‍പ്രസിഡന്റ് ബരാക് ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലാണ് ട്രംപ് ഇക്കാര്യം ആരോപിച്ചത്.

‘തെരഞ്ഞെടുപ്പിന് മുമ്പായി 2016 ഒക്ടോബറില്‍ ഒബാമ എന്റെ ഫോണ്‍ ചോര്‍ത്തിയിരുന്നു. ഒരു നല്ല അഭിഭാഷകനുണ്ടെങ്കില്‍ ഇതൊരു പ്രധാന കേസാക്കാം’ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് തെളിവുകളൊന്നും ട്രംപ് പുറത്തുവിട്ടിട്ടില്ല.

റിച്ചാര്‍ഡ് നിക്‌സന്റെ വാട്ടര്‍ഗേറ്റ് സംഭവവുമായി ബന്ധിപ്പിച്ചാണ് ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന് ട്രംപ് ആരോപിച്ചത്. തന്റെ ട്വീറ്റില്‍ ഒബാമയെ ചീത്ത വ്യക്തി എന്നാണ് ട്രംപ് വിളിച്ചത്. ‘വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് ഒബാമയാണെന്ന് ട്രം‌പ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെയും തങ്ങളുടെ യോഗങ്ങള്‍ക്കെതിരെയും രാജ്യത്ത് ഉയര്‍ന്ന പ്രതിഷേധങ്ങളെല്ലാം സംഘടിപ്പിച്ചതും ഒബാമയുടെ അനുയായികളാണെന്നും ട്രംപ് ആരോപിച്ചിരുന്നു.

സര്‍ക്കാരിലെ പല ഉന്നതോദ്യോഗസ്ഥര്‍ക്കുമെതിരെ റഷ്യന്‍ബന്ധം ആരോപിക്കുന്ന സമയത്താണ് ട്രംപിന്റെ പുതിയ വാദം. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് റഷ്യന്‍ സ്ഥാനപതിയുമായി തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമാണ് ഇപ്പോള്‍ യു.എസിലെ പുതിയ വിവാദം. മുമ്പ് റഷ്യന്‍ ബന്ധം ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്‍ രാജിവെച്ചിരുന്നു.

ആരോപണങ്ങളൊക്കെയും ട്രംപും മറ്റുള്ളവരും നിഷേധിക്കുന്നുണ്ട്. എന്നാല്‍, ദിവസവും ട്രംപ് ഭരണകൂടവും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.

 

 

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top