Flash News

പിണറായി, കുമ്മനം, കാന്തപുരം, ആര്‍.എം.പി നേതാവ് വേണു, എം.കെ. മുനീര്‍, ആര്‍. ശെല്‍വരാജ് എന്നിവര്‍ക്ക് കനത്ത സുരക്ഷ

March 5, 2017

Pinarayi Vijayan, CM of Kerala meets CPI leaders including their chief D Raja at the CPI HQ in New Delhi on saturday. Express Photo by Tashi Tobgyal New Delhi 280516 *** Local Caption *** Pinarayi Vijayan, CM of Kerala meets CPI leaders including their chief D Raja at the CPI HQ in New Delhi on saturday. Express Photo by Tashi Tobgyal New Delhi 280516

തിരുവനന്തപുരം: തീവ്രവാദഗ്രൂപ്പുകളില്‍ നിന്ന് ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ വര്‍ധിപ്പിച്ചു. ഗണ്‍മാന് പുറമേ നാല് കമാന്‍ഡോകള്‍ കൂടി ഇനി മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുചടങ്ങുകള്‍ക്കും സംസ്ഥാനത്തിന് പുറത്തുനടക്കുന്ന ചടങ്ങുകള്‍ക്കും കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും.

മുഖ്യമന്ത്രിക്കുപുറമേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, ആര്‍.എം.പി നേതാവ് വേണു, എം.കെ. മുനീര്‍ എം.എല്‍.എ, നെയ്യാറ്റിന്‍കര മുന്‍ എം.എല്‍.എ ആര്‍. ശെല്‍വരാജ് എന്നിവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താനും ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചു. ഇവരുടെ സുരക്ഷക്ക് രണ്ട് പൊലീസുകാരെവീതം നിയോഗിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top