കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികള്‍ കയറിയ ജീപ്പ് മരത്തിലിടിച്ച് രണ്ട് കുട്ടികളും ഡ്രൈവറും മരിച്ചു; പതിനഞ്ച് കുട്ടികള്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

ACCIDENTSകൂത്താട്ടുകുളം: സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയ മിനി വാന്‍ നിയന്ത്രണംവിട്ട് മണ്‍തിട്ടയിലിടിച്ച് രണ്ട് കുട്ടികളും ഡ്രൈവറും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. യു.കെ.ജി വിദ്യാര്‍ഥികളായ ഇലഞ്ഞി മുത്തോലപുരം പെരുമ്പിള്ളില്‍ ദിലീപിന്‍െറ മകള്‍ നയന (ആറ്), മുത്തോലപുരം വട്ടാപ്പാറയില്‍ ഷിജിയുടെ മകള്‍ ആന്‍മരിയ (ആറ്), വാന്‍ ഡ്രൈവര്‍ മുത്തോലപുരം ചക്കാലപ്പാറ തെക്കേപ്പള്ളിക്കാപ്പറമ്പില്‍ (കുടിലില്‍) ജോസ് ജേക്കബ് (സിബി -47) എന്നിവരാണ് മരിച്ചത്. നയനയുടെ സഹോദരി നന്ദന (11) അടക്കം 13 കുട്ടികള്‍ക്ക് പരിക്കേറ്റു. തലക്ക് ഗുരുതര പരിക്കേറ്റ ഇലഞ്ഞി വാഴപ്പിള്ളില്‍ എസ്ന ജോയി (11) എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ്.

school bus acdent deathകൂത്താട്ടുകുളം മേരിഗിരി സ്കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോയ വാനാണ് അപകടത്തില്‍പെട്ടത്. എം.സി റോഡില്‍ പുതുവേലി വൈക്കം കവലയിലായിരുന്നു അപകടം.

15 കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍ സീറ്റിലിരുന്ന കുട്ടികളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ സീറ്റിന്‍െറ പിന്നിലെ കമ്പിയില്‍ കുട്ടികളുടെ തല ഇടിക്കുകയായിരുന്നു. വൈക്കം റോഡില്‍നിന്ന് നിയന്ത്രണംവിട്ടുവന്ന വാന്‍ എം.സി റോഡ് കുറുകെ കടന്ന് എതിര്‍വശത്തെ മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. ഈ സമയം മറ്റു വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.  അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ കുട്ടികളെ പുറത്തിറക്കിയത്.

ബ്രേക്കിന്‍റെ തകരാറാണ് അപകടത്തിന് കാരണമെന്ന് കുട്ടികള്‍ പറഞ്ഞു. വാഹനം അമിതവേഗത്തിലായിരുന്നില്ല. വാഹനത്തില്‍ നിന്ന് എന്തോ വീണെന്ന് കുട്ടികള്‍ പറഞ്ഞു. ബ്രേക്ക് പോയെന്ന് തോന്നുന്നതായി ഡ്രൈവര്‍ പറഞ്ഞെന്നും കുട്ടികള്‍.

jeep-accident

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment