Flash News

അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സംയുക്ത സൈനികാഭ്യാസത്തിനു നേരെ ഉത്തര കൊറിയയുടെ മിസൈലുകള്‍; അമ്പരന്ന് വന്‍ ശക്തികള്‍

March 6, 2017

korea1-830x412അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സംയുക്ത സൈനികാഭ്യാസമായ “ഫോല്‍ ഈഗല്‍” നടക്കുന്ന ജപ്പാന്‍ കടലിലേക്ക് ഉത്തരകൊറിയ നാല് മിസൈലുകള്‍ തൊടുത്തു. രാജ്യാന്തര തലത്തിലെ വിലക്കുകള്‍ ലംഘിച്ചാണ് ഉത്തര കൊറിയയുടെ അപ്രതീക്ഷിത നീക്കം. ഇതില്‍ മൂന്ന് മിസൈലുകള്‍ ജപ്പാന്‍ എകസ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ പതിച്ചു. 1000 കിലോമീറ്റര്‍ (620 മൈല്‍) ദൂരം ഈ മിസൈലുകള്‍ താണ്ടി. ജപ്പാന്‍ അതിര്‍ത്തിയില്‍നിന്ന് 300 കിലോമീറ്റര്‍ മാത്രം അകലെയാണ് മിസൈലുകള്‍ മൂന്ന് മിസൈലുകളും പതിച്ചത്. ദക്ഷിണ കൊറിയന്‍ സൈന്യവും ജപ്പാനും അമേരിക്കയും മിസൈല്‍ പ്രയോഗം സ്ഥിരീകരിച്ചു. ഉത്തരകൊറിയയുടെ ഈ നീക്കം ഭീഷണിയുടെ പുതിയ തലമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ പ്രതികരിച്ചു.

ഈ മാസം ഒന്നിനാണ് അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും വാര്‍ഷിക സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായത്. എപ്രില്‍ 30 വരെയാണ് സൈനികാഭ്യാസം. 28000 യഎസ് ട്രൂപ്പുകള്‍ ഈ പ്രദേശത്ത് നേരത്തെ തങ്ങുന്നുണ്ട്. ഇവര്‍ക്കൊപ്പം 3600യുഎസ് സര്‍വീസ് അംഗങ്ങള്‍ കൂടി ചേര്‍ന്നുള്ളതാണ് ഫോല്‍ ഈഗല്‍ 2017 സംയുക്ത സൈനികാഭ്യാസം.

ചൈനയോട് അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലയിലെ ടോങ്ചാങ് കേന്ദ്രത്തില്‍നിന്നാണ് നാല് മിസൈലുകളും തൊടുത്തതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം ആരോപിച്ചു. ഏത് തരത്തിലുള്ള മിസൈലുകളാണ് ഉത്തരകൊറിയ വിട്ടതെന്ന് വ്യക്തമല്ല. മിസൈസുകളും പരീക്ഷിക്കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നതില്‍നിന്ന് ഐക്യരാഷ്ട്ര സഭ ഉത്തരകൊറിയയെ വിലക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ പ്രാദേശിക സമയം 7:36നാണ് മിസൈലുകള്‍ വന്നതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണമാണോ മറ്റ് എന്തെങ്കിലും ലക്ഷ്യത്തോടെയുള്ളതാണോ ഇതെന്ന് വ്യക്തമല്ല. ദക്ഷിണ കൊറിയയും ജപ്പാനും ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടെങ്കിലും ആദ്യ മണിക്കൂറുകളില്‍ ഉത്തകൊറിയയില്‍നിന്ന് പ്രതികരണമൊന്നും വന്നില്ല.

കഴിഞ്ഞ മാസം 12നും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു ഇത്. ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ വക്താവാണ് ഉത്തര കൊറിയയുടെ ആയുധ പരീക്ഷണത്തെക്കുറിച്ച് വിവരം പുറത്ത് വിട്ടത്. ജപ്പാന്‍ ഉള്‍ക്കടലിന് മുകളില്‍ 500 കിലോ മീറ്ററോളം പറന്നതിന് ശേഷമാണ് മിസൈല്‍ കടലില്‍ പതിച്ചതെന്നായിരുന്നു ദക്ഷിണ കൊറിയയുടെ വെളിപ്പെടുത്തല്‍. ഏതിനത്തിലുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് ്അന്നും വ്യക്തമായിരുന്നില്ല.

ഉത്തര കൊറിയ, തങ്ങളുടെ ആണാവയുധ ശക്തി കാണിച്ച് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണെന്ന് ദക്ഷിണ കൊറിയയുടെ ആരോപണം. സിയോള്‍ സന്ദര്‍ശനത്തിനിടെ ഏത് തരത്തിലുള്ള ആയുധ പരീക്ഷണവും കര്‍ശനമായി അടിച്ചമര്‍ത്തുമെന്ന് യുഎസിന്റെ പുതിയ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പ്രസാതാവന നടത്തിയിരുന്നു. യുഎസിനും സഖ്യകക്ഷികള്‍ക്കും എതിരെയുള്ള എന്തെങ്കിലും ആക്രമണങ്ങള്‍ക്ക് തക്കമറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മേഖലയില്‍ യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം നടക്കുന്നതിനിടയിലാണ് ഉത്തര കൊറിയ പുതിയ നാല് മിസൈലുകള്‍ പ്രയോഗിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top