Flash News

കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ മനം നൊന്ത്, സര്‍ക്കാര്‍ ഇടപെടലിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സം‌വിധായകന്‍ വിനയന്‍

March 6, 2017

news-1-vinayan-to-make-kalabhavan-mani-biopic_148289721715മലയാളികളുടെ സ്വന്തം കലാഭവന്‍ മണിയുടെ വേര്‍പാടിന് ഒരു വര്‍ഷം തികയുമ്പോള്‍ വൈകാരികമായ കുറിപ്പുമായി സംവിധായകന്‍ വിനയന്‍.

കലാഭവന്‍ മണി എന്ന നടനെയും താരത്തെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംവിധായകന്‍ മണിയുടെ ദുരൂഹ മരണത്തിലെ അന്വേഷണത്തില്‍ വന്ന വീഴ്ചയും സര്‍ക്കാര്‍ ഇടപെടലിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയാണ് മണിക്ക് മരണശേഷവും നീതി കിട്ടാതാകുന്നുവോ എന്ന് സംശയം പ്രകടിപ്പിക്കുന്നത്. ഒരു വര്‍ഷമായി അന്വഷിക്കുന്ന പോലീസിന് ഒരു നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നേ കേസ് സിബിഐക്ക് വിട്ടു എന്ന് മാസങ്ങളായി പറയുന്നെങ്കിലും അതു പ്രാവര്‍ത്തികമായിട്ടില്ലെന്ന് വിനയന്‍.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട മണി,

ഒരു വര്‍ഷമായി മരണത്തിനപ്പുറമുള്ള ലോകത്താണു നീ. ഒരുപക്ഷേ അവിടിരുന്ന് ഇതെല്ലാം കാണുന്നുണ്ടാവും. ഞാന്‍ മരിച്ചു കഴിഞ്ഞാലേ എന്റെ വില അറിയു എന്നും, എന്റെ മരണശേഷം ആഴ്ചകളോളം ടിവി ചാനലുകള്‍ എന്റെ വിഷ്വല്‍സ് കാണിക്കുമെന്നും മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് തമാശരൂപേണ നീ ഒരഭിമുഖത്തില്‍ പറഞ്ഞുവല്ലോ? ആഴ്ചകളല്ല, മാസങ്ങളോളം നിന്റെ അപദാനങ്ങള്‍ പാടി പുകഴ്ത്തി

Kalabhavan-Mani7ജീവിച്ചിരുന്നപ്പോള്‍ നിന്നെ അവജ്ഞയോടെ മാറ്റി നിര്‍ത്തിയവര്‍ എന്നു നീ പറഞ്ഞവര്‍ തന്നെ “ഞങ്ങള്‍ ഒരമ്മയുടെ വയറ്റില്‍ പിറന്നവരേ പോലായിരുന്നു” എന്നു മരണശേഷം വികാര വിവശരായി പറയുന്നതു കേട്ട് മുകളിലിരുന്ന് നീ ചിരിക്കുന്നുണ്ടാകുമെന്ന് എനിക്കുറപ്പാണ്. മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടന്ന സംശയം നിന്നേ സ്നേഹിക്കുന്നവരെല്ലാം പ്രകടിപ്പിക്കുന്ന കാര്യം അറിയുമല്ലോ? ഒരു വര്‍ഷമായി അന്വഷിക്കുന്ന പോലീസിന് ഒരു നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നേ കേസ് സിബിഐയ്ക്കു വിട്ടു എന്നു മാസങ്ങളായി പറയുന്നെങ്കിലും അതു പ്രാവര്‍ത്തികമായിട്ടില്ല മണിയുടെ സഹോദരന്‍ രാമകൃഷ്ണനും ബന്ധുക്കളും ഇതിനെതിരേ നിരാഹാര സമരം നടത്തുന്നു.. ഞാനിന്ന് അവരേ കാണാന്‍ പോകുന്നുണ്ട്.. ഹിന്ദു വിശ്വാസപ്രകാരം സ്വാഭാവിക മരണത്തിനുള്ള ബലികര്‍മ്മങ്ങളല്ല അസ്വഭാവിക മരണത്തിനെന്നു പറയുന്നു.. യഥാവിധിപ്രകാരമുളള കര്‍മ്മങ്ങള്‍ നടത്തി മണിയുടെ ആത്മാവിനു മോക്ഷം നല്‍കാന്‍ പോലും ആവുന്നില്ല മരണത്തിന്റെ നിജസ്ഥിതി അറിയാത്ത കൊണ്ട് ..എന്നു പറയുന്നത് വേദനാജനകമാണ്.

ജീവിച്ചിരുന്നപ്പോള്‍ മാര്‍ജിനലൈസ് ചെയ്യപ്പെട്ട മണിക്കു മരണശേഷവും നീതി കിട്ടാതാകുന്നുവോ? മണിയെപ്പോലൊരു മഹാനായ കലാകാരനോട് പോലീസും നമ്മുടെ സര്‍ക്കാരുമൊക്കെ കുറച്ചു കൂടി പ്രതിബദ്ധത കാണിക്കേണ്ടതല്ലേ..ഇതൊക്കെ കണ്ട് നിനക്കും വിഷമമുണ്ടോ മണീ?., അതോ ങ്യാ..ഹ..ഹാ.. എന്ന നിന്റെ മാസ്ററര്‍ പീസ് ചിരിയും ചിരിച്ച് അവിടിരിക്കുകയാണോ? മണി സഹായിച്ച ഒത്തിരി പാവങ്ങള്‍ നിന്നേ ഓര്‍ത്തു കണ്ണുനീര്‍ വാര്‍ക്കുന്നുണ്ട് .കഴിഞ്ഞ കുറേ ദിവസങ്ങളായി നിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന വിവിധ സമ്മേളനങ്ങളില്‍ കേരളത്തിലങ്ങോളമിങ്ങോളം ഞാന്‍ പങ്കെടുക്കുന്നുണ്ട്.സാധാരണക്കാരുടെ മനസ്സില്‍ ഇത്രയധികം ഇടം നേടാന്‍ കേരളത്തിലൊരു കലാകാരനും കഴിഞ്ഞിട്ടില്ലെന്നും ഇനി കഴിയുകയില്ലന്നും ഞാന്‍ വിശ്വസിക്കുന്നു.. ഒത്തിരി ദുഖങ്ങളും കഷ്ടപ്പാടുകളും സഹിച്ച് ജീവിത വിജയം കൈക്കുമ്പിളിലാക്കിയ കഥകള്‍ നിറകണ്ണുകളോടെ നീ എന്നോടു പറഞ്ഞിട്ടുണ്ട്.. പക്ഷേ കണ്ണുനീരിന്റെ ചുവയുള്ള ആ ജീവിത വിജയങ്ങളൊന്നും ശരിക്കൊന്നാസ്വദിക്കാനാകാതെ അകാലത്തില്‍ വിടപറയേണ്ടി വന്നെങ്കിലും.. ഒരു മഹാ നടനെന്ന നിലയിലും, അതിലുപരി സംഗീതജ്ഞനെന്ന നിലയിലും,അതിലെല്ലാമുപരി പച്ചയായ മനുഷ്യനും മനുഷ്യസ്നേഹിയും എന്ന നിലയിലും മലയാളനാടുള്ളടത്തോളം കാലം കലാഭവന്‍ മണി സ്മരിക്കപ്പെടും, തീര്‍ച്ച..വിനയന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top