വൈദികന്‍െറ പീഡനം; ദത്തെടുപ്പ് കേന്ദ്രവും പ്രതിക്കൂട്ടില്‍

robin-cwcകണ്ണൂര്‍: കൊട്ടിയൂരില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ ദത്തെടുക്കല്‍ കേന്ദ്രവും പ്രതിക്കൂട്ടില്‍. നവജാത ശിശുവിനെ മാറ്റിപ്പാര്‍പ്പിച്ച വൈത്തിരിയിലെ ദത്തെടുപ്പ് കേന്ദ്രവുമായി ബന്ധപ്പെട്ടാണ് വിവാദം. കോഴിക്കോട് ലത്തീന്‍ രൂപതക്ക് കീഴിലുള്ളതാണ് വൈത്തിരി ഹോളി ഇന്‍ഫെന്‍റ് മേരിഗേള്‍ ഹോം.

വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍ ഫാ. തോമസ് ജോസഫ് തേരകത്തെ മാനന്തവാടി രൂപതയുടെ വക്താവ് പദവിയില്‍നിന്ന് പുറത്താക്കിയിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ഗൂഢാലോചന രൂപത നടത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. പെണ്‍കുട്ടി പ്രസവിച്ച തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രിയുമായോ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായോ വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രവുമായോ തങ്ങള്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് രൂപതയുടെ വിശദീകരണം.

കേന്ദ്ര മാതൃ-ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോര്‍സ് അതോറിറ്റി (സി.എ.ആര്‍.എ)യുടെ അനുമതിയുള്ള കേരളത്തിലെ 18 ദത്തെടുപ്പ് കേന്ദ്രങ്ങളിലൊന്നാണ് വൈത്തിരിയിലേത്. കണ്ണൂര്‍ ജില്ലയില്‍ പട്ടുവത്ത് ദീനസേവന സഭക്ക് കീഴിലുള്ള കേന്ദ്രത്തിനാണ് അനുമതിയുള്ളത്. പക്ഷേ, ഇത് മാനന്തവാടി രൂപതക്ക് കീഴിലുള്ളതല്ല.

christu-raj hospital-01പട്ടുവത്തെ കേന്ദ്രം കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായിരിക്കെ വൈത്തിരിയിലേക്ക് ശിശുവിനെ മാറ്റിയത് മാനന്തവാടി രൂപതയുടെ ഒൗദ്യോഗിക വക്താവ് കൂടിയായ ഫാ. തോമസ് ജോസഫ് തേരകം അവിടെയുള്ള സി.ഡബ്ള്യു.സിയുടെ അധ്യക്ഷനായി നിലവിലുണ്ട് എന്ന സൗകര്യം ഉപയോഗപ്പെടുത്താനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട് രൂപതയുടെ കീഴിലുള്ള ദത്തെടുപ്പ് കേന്ദ്രത്തിന് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. മാതാവിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പുതന്നെ ശിശുവിനെ വൈത്തിരിയിലേക്ക് കൊണ്ടുപോയവര്‍ കുഞ്ഞിന്‍െറ പേരും വിലാസവും അറിഞ്ഞുകൊണ്ടുതന്നെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ അത് മറച്ചുവെച്ചു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ ചോരക്കുഞ്ഞ് എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമായിരുന്നോ ഇതെന്ന് അന്വേഷിക്കുന്നുണ്ട്്.

വൈദികന്‍െറ പീഡനം; ഫാ. തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവരും പ്രതികള്‍

കണ്ണൂര്‍: പ്ളസ് വണ്‍ വിദ്യാര്‍ഥിനി വൈദികന്‍െറ പീഡനത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്ന ഫാ. തോമസ് തേരകം, കമ്മിറ്റിയംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെ പ്രതികളാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇവരെ സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്തതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. ഇവര്‍ ഒമ്പതും പത്തും പ്രതികളാണ്. ഒന്നാം പ്രതിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസിനെ വെട്ടിച്ച് മുങ്ങിയ ഏഴ് പ്രതികള്‍ക്കായും പൊലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ തുടരുന്നുണ്ട്.

കുഞ്ഞിനെ വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് കടത്താന്‍ ഉപയോഗിച്ച ഇരിട്ടി ക്രിസ്തുദാസി കോണ്‍വെന്‍റിന്‍െറ ഉടമസ്ഥതയിലുള്ള മാരുതി വാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയില്‍ പ്രസവിച്ച കുഞ്ഞിനെ ഏഴാം പ്രതി ഇരിട്ടി ക്രിസ്തുദാസി കോണ്‍വെന്‍റിലെ സിസ്റ്റര്‍ അനീറ്റയാണ് കാറോടിച്ച് ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ചത്.

കേസിലെ ഒന്നാം പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ്, കൂത്തുപറമ്പ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.

Print Friendly, PDF & Email

Related News

Leave a Comment