മുഖ്യമന്ത്രിക്കെതിരായ വധഭീഷണിക്കെതിരെ നിയമസഭ, രാജഗോപാല്‍ വിട്ടുനിന്നു

niyamasabha-special-sessionതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് വധഭീഷണി മുഴക്കിയതിനെ അപലപിക്കുന്ന പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ സഭയില്‍നിന്ന് വിട്ടുനിന്നു.

വധഭീഷണി മുഴക്കിയ നേതാവിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുക്കണമെന്ന് സഭ ആവശ്യപ്പെട്ടു. രാഷ്ട്രീയനേതാവ്, നിയമസഭാംഗം, മന്ത്രി, മുഖ്യമന്ത്രി എന്നീനിലകളില്‍ അരനൂറ്റാണ്ടിലേറെയായി കേരളത്തിന്‍െറ പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി വിജയന് എതിരെയുള്ള ആര്‍.എസ്.എസ് നേതാവിന്‍െറ വധഭീഷണിയില്‍ കേരള ജനതക്കുള്ള ആശങ്കയിലും ഉത്കണ്ഠയിലും നിയമസഭയും പങ്കുചേരുന്നു.

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടല്ലാതെ അതുയര്‍ത്തുന്ന വ്യക്തികളെ ആയുധംകൊണ്ട് നേരിടുന്നതുമായ വിപത്കരമായ സംസ്കാരത്തെ ഒറ്റക്കെട്ടായി ജനങ്ങള്‍ ചെറുത്തുതോല്‍പിക്കണമെന്നും പ്രമേയം പറയുന്നു. ഒരുസംസ്ഥാന മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതോടെ ആര്‍.എസ്.എസ് എല്ലാ സീമകളും ലംഘിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയല്ല ആര്‍ക്കുനേരെയും സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയില്‍ ഇത്തരം ശക്തികള്‍ വളര്‍ന്നുവരുന്നത് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Related News

Leave a Comment