കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി രാജന്‍ പടവത്തിലിന് ഉജ്വല സ്വീകരണം

kccnarajan_pic1മയാമി: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജോയിന്റ് സെക്രട്ടറിയായി ഫിലാഡല്‍ഫിയയില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച രാജന്‍ പടവത്തിലിന് ഫോര്‍ട്ട് ലോഡര്‍ഡെയില്‍ എയര്‍പോര്‍ട്ടില്‍ വച്ചു സ്വീകരണം നല്‍കി.

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍, സെക്രട്ടറി മനോജ് താനത്ത്, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍മാരായ ബാബു കോട്ടൂര്‍, റോബിന്‍ കല്ലിടാന്തിയില്‍, എക്‌സ് ഒഫീഷ്യോമാരായ ജൂബിന്‍ കുളങ്ങര, റോജി കണിയാംപറമ്പില്‍, ഷാജന്‍ പുളക്കീല്‍, ബെന്നി വള്ളിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍ രാജന്‍ പടവത്തിലിന് ബൊക്കെ നല്‍കിയാണ് സ്വീകരിച്ചത്.

ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മെമ്പര്‍ കെ.സി.സി.എന്‍.എയില്‍ ഇങ്ങനെയൊരു സ്ഥാനം വഹിക്കുന്നത്. അതുപോലെതന്നെ ക്‌നാനായ സമുദായത്തിന്റെ ഗ്ലോബല്‍ സംഘടനയായ ഡി,കെ.സി.സിയുടെ ഡെലിഗേറ്റായി, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മനോജ് താനയിലിനേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഇവരുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്‌നാനായ അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നു പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍ അറിയിച്ചു.

kccnarajan_pic2

Print Friendly, PDF & Email

Leave a Comment