Flash News

അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാന്‍ ഗ്രൗണ്ടില്‍ നിന്ന് ഡ്രസിംഗ് റൂമിന്റെ സഹായം തേടിയ സ്റ്റീവന്‍ സ്മിത്തിനെ രൂക്ഷമായി വിമര്‍ശിച്ച് വിരാട് കോഹ്‌ലി രംഗത്ത്

March 7, 2017

virat-kohli-graffiti-830x412രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാന്‍ ഗ്രൗണ്ടില്‍ നിന്ന് ഡ്രസിങ് റൂമിന്റെ സഹായം തേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി സ്മിത്തിനെതിരേ ആഞ്ഞടിച്ചത്. സ്മിത്ത് റിവ്യുവിനായി ഡ്രസിങ് റൂമിന്റെ സഹായം തേടുന്നത് ഇതാദ്യമായല്ലെന്നും കോഹ്‌ലി ആരോപിച്ചു.

നേരത്തെ ഇക്കാര്യത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് സ്മിത്ത് രംഗത്തെത്തിയിരുന്നു. താന്‍ ചെയ്തത് ആ സമയത്തെ വെളിവില്ലാത്ത ഒരു പ്രവൃത്തിയായിരുന്നെന്നും ഇനി ഒരിക്കലും ഇക്കാര്യം ചെയ്യില്ലെന്നുമായിരുന്നു സ്മിത്തിന്റെ ക്ഷമാപണം. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് കോഹ്‌ലി വിമര്‍ശിച്ചത്. “ബാറ്റ് ചെയ്യുന്നതിനിടെ ഒരാള്‍ തെറ്റ് ചെയ്താല്‍ അത് ആ സമയത്തെ വെളിവില്ലായ്മയായി പറയാം. എന്നാല്‍ കഴിഞ്ഞു മൂന്നു ദിവസമായി ഇത് ആവര്‍ത്തിക്കുന്നത് വെളിവില്ലായ്മയായി കണക്കാനാകില്ല”- കോഹ്‌ലി പറഞ്ഞു.

“താന്‍ ബാറ്റ് ചെയ്യുമ്പോഴും സ്മിത്ത് ഇത്തരത്തില്‍ ഡ്രസിങ് റൂമിന്റെ സഹായം തേടിയിരുന്നതായും മത്സരത്തിന്റെ വീഡിയോയില്‍ ഇതു വ്യക്തമാണെന്നും കോഹ്‌ലി പറഞ്ഞു. ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ രണ്ടു തവണ സ്മിത്തിന്റെ ഈ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവരുടെ താരങ്ങള്‍ തീരുമാനം എടുക്കാന്‍ അപ്സ്‌റ്റെയറിലേക്കു (ഡ്രസിങ് റൂമിലേക്ക്) നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇത് നിര്‍ത്തണമെന്ന് അമ്പയറോട് ആവശ്യപ്പെടുകയും ചെയ്തതാണ്. ക്രിക്കറ്റ് മൈതാനത്ത് ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ഞങ്ങള്‍ ചെയ്യില്ല” – കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്‌സിലെ 21-ാം ഓവറിലാണ് വിവാദ സംഭവം അരങ്ങേറിയത്. ഉമേഷ് യാദവ് എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ സ്മിത്തിനെ ഇന്ത്യന്‍ താരങ്ങളുടെ അപ്പീല്‍ പരിഗണിച്ച് അമ്പയര്‍ നിഗല്‍ ലോങ് എല്‍.ബി.ഡബ്ല്യു. ഔട്ട് വിളിച്ചു. അമ്പയറുടെ തീരുമാനത്തിനെതിരേ റിവ്യൂ നല്‍കാന്‍ ആദ്യം നോണ്‍ സ്‌ട്രൈക്കറുമായി സംസാരിച്ച സ്മിത്ത് പിന്നീട് ഗ്രൗണ്ടില്‍ നിന്നും ഡ്രെസിംഗ് റൂമിലുള്ള സഹതാരങ്ങളോട് അഭിപ്രായം ആരായുകയായിരുന്നു.

ഇതു ശ്രദ്ധയില്‍പ്പെട്ട അമ്പയര്‍ ഉടന്‍തന്നെ സ്മിത്തിനെ വിലക്കി. ഓടിയെത്തിയ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയും സംഭവത്തില്‍ ഇടപെട്ടതോടെ സ്മിത്ത് പവലിയനിലേക്കു മടങ്ങുകയായിരുന്നു. പിന്നീട് കോഹ്‌ലിയെയും മോശം പരാമര്‍ശങ്ങള്‍ക്ക് അമ്പയര്‍ താക്കീത് ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top