Flash News

ഫ്ലാഷ് മോബ് അതിരുവിട്ട് സംഘര്‍ഷമായി; ഇരുപതോളം പേരെ പോലീസ് അറസ്റ്റു ചെയ്തു

March 8, 2017

flashmobവാഷിംഗ്ടണ്‍: ഫിലഡല്‍ഫിയയില്‍ നടന്ന ഫ്ളാഷ് മോബ് അതിരുവിട്ട് സംഘര്‍ഷമായി മാറി. ഫിലാഡല്‍ഫിയയിലെ ലിബെര്‍ട്ടി പ്ലെയ്‌സ് എന്ന സ്ഥലത്ത് നൂറിലേറെ ചെറുപ്പക്കാര്‍ ഒത്തു കൂടുകയും ഫ്ളാഷ് മോബ് അവതരിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഫ്ളാഷ് മോബിനായി എത്തിയവര്‍ പരസ്പരം കളിയാക്കാനും മറ്റുള്ളവരെ അസഭ്യം പറയാനും തുടങ്ങുകയും കൂട്ടത്തല്ലായി മാറുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇടപെടാന്‍ തുടങ്ങിയപ്പോഴേക്ക് ഇവര്‍ ചിതറിയോടുകയായിരുന്നുവെന്നും പൊലീസ് മേധാവി റിച്ചാര്‍ഡ് റോസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

ഗതാഗതം വരെ തടസപ്പെടുത്തുന്ന രീതിയിലായിരുന്നു പിന്നീട് ഇവരുടെ പ്രവര്‍ത്തികളെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്ക് ഇവര്‍ ചിതറിയോടിയെന്നും പൊലീസ് വ്യക്തമാക്കി. എന്താണ് ഫ്‌ളാഷ്‌മോബ് അക്രമാസക്തമാകാന്‍ കാരണമെന്ന് അറിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും റിച്ചാര്‍ഡ് റോസ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലും നവംബറിലും സമാനമായ സംഭവങ്ങള്‍ ഇവിടെ നടന്നിരുന്നു. അന്ന് പത്തോളം പേരാണ് അറസ്റ്റിലായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top