Flash News

ശ്രീലങ്കന്‍ സൈന്യത്തിന്‍െറ വെടിവെപ്പില്‍ കൊല്ലപ്പെട്ട തൊഴിലാളിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല

March 8, 2017

fisherman-830x412ചെന്നൈ: ശ്രീലങ്കന്‍ സൈന്യത്തിന്‍െറ വെടിവപ്പില്‍ കൊല്ലപ്പെട്ട തമിഴ് മല്‍സ്യതൊഴിലാളി ബ്രിഡ്ജോ (21)യുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. സമരസമിതിയുടെ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് കുടുംബത്തിന്‍െറയും നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വെള്ളിയാഴ്ച മുതല്‍ ചെന്നൈയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

ശ്രീലങ്കന്‍ നാവിക സേനയുടെ വെടിവെപ്പില്‍ മത്സ്യബന്ധനത്തൊഴിലാളി കൊല്ലപ്പെട്ടതിനത്തെുടര്‍ന്ന് രാമേശ്വരത്ത് മത്സ്യത്തൊഴിലാളി പ്രക്ഷോഭം ശക്തമായി. രാമേശ്വരം തങ്കച്ചിമഠം ഇന്‍ഫന്‍റ് ജീസസ് പള്ളി പരിസരം കേന്ദ്രീകരിച്ചാണ് പ്രക്ഷോഭകര്‍ തമ്പടിച്ചിരിക്കുന്നത്. പ്രമുഖ തമിഴ് ദേശീയ വാദിയും മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറി വൈക്കോ, സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എസ്. തിരുനാവക്കരശ് എന്നിവര്‍ സമര പന്തല്‍ സന്ദര്‍ശിച്ചു.

ശ്രീലങ്കയില്‍ നിന്ന് കച്ചൈത്തീവ് തിരികെ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍ കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന് കത്ത് എഴുതി. ശ്രീലങ്കന്‍ തടവില്‍ കഴിയുന്ന 50 തൊഴിലാളികള്‍, നൂറോളം മത്സ്യബന്ധന ബോട്ടുകള്‍ വിട്ടുകിട്ടണമെന്നും ആവശ്യവും ശക്തിപ്പെട്ടു. കേന്ദ്ര മന്ത്രി സുഷമാ സ്വരാജ് അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്നവര്‍ സമരപന്തലില്‍ നേരിട്ടെത്തി ശ്രീലങ്കയുമായുള്ള തൊഴിലാളി വിഷയം സമയബന്ധിതമായി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്ന് സമരസമിതി വ്യക്തമാക്കി. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടിരുന്ന കച്ചൈത്തീവ് സെന്‍റ് ആന്‍റണീസ് പള്ളിപ്പെരുന്നാളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഉത്സവ കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ഫാ. എല്‍ സഹായരാജ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top