യു.പിയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് നിരീക്ഷകര്‍, എക്സിറ്റ് പോള്‍ ഫലം വ്യാഴാഴ്ച വൈകീട്ട്

up-electionന്യൂഡല്‍ഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാനഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാനിടയിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ബി.ജെ.പിക്കായിരിക്കും മുന്‍തൂക്കം. സര്‍ക്കാറുണ്ടാകുകയാണെങ്കില്‍ ബി.ജെ.പി സര്‍ക്കാറാണ് നിലവില്‍ വരികയെന്നാണ് ഇപ്പോഴത്തെ സുചനകള്‍. രാഹുല്‍- അഖിലേഷ് സഖ്യം വേണ്ടത്ര ക്ളിക്കായിട്ടില്ല. മാത്രമല്ല, ബി.ജെ.പിക്ക് തൊട്ടുപുറകേ, മായാവതിയുടെ ബി.എസ്.പിയായിരിക്കും വരിക. ബി.ജെ.പിക്കോ ബി.എസ്.പിക്കോ മുന്‍തൂക്കമുള്ള തൂക്കു നിയമസഭയാണ് ഇപ്പോഴത്തെ സാധ്യത.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് പുറത്തിറങ്ങും. യു.പിയുടെ കാര്യത്തില്‍ എക്സിറ്റ് പോള്‍ ഫലം അത്ര ഫലിച്ച ചരിത്രമില്ല. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിശങ്കു നിയമസഭ വരുമെന്നായിരുന്നു പ്രവചനം. എന്നാല്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പി ടെ അധികാരത്തില്‍ വന്നു. 2012ല്‍ സമാജ്വാദി പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം പ്രവചിക്കപ്പെട്ടു. എന്നാല്‍ എസ്.പി ഒറ്റക്ക് അധികാരം പിടിച്ചു.

തെരഞ്ഞെടുപ്പിനു മുമ്പ് നടന്ന സര്‍വേ ബി.ജെ.പി മുന്നിലത്തെുമെന്നാണ് പ്രവചിച്ചത്. സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് രണ്ടാം സ്ഥാനമാണ് പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പിന്‍െറ അവസാനഘട്ടമായപ്പോള്‍ ബി.എസ്.പിയും ബി.ജെ.പിയും തമ്മിലായി മല്‍സരം. സ്ഥാനാര്‍ഥി മരിച്ചതിനാല്‍ യു.പിയില്‍ രണ്ടു മണ്ഡലങ്ങളില്‍ മാറ്റിവെച്ച വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കുന്നതു കൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളായ മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലേതടക്കം എക്സിറ്റ് പോള്‍ വൈകിട്ട് 5.30നു ശേഷം പരസ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പു കമീഷന്‍ നിര്‍ദേശിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment