Flash News

അബ്ദുള്‍ ഖാദറിന് ഗുരുവായൂരിലെന്തു കാര്യം?; രമേശ് ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം സഭയെ പ്രക്ഷുബ്ധമാക്കി

March 9, 2017

CHENNITHALAമറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം അടിയന്തര പ്രമേയമായി എത്തിയപ്പോള്‍ സഭയെ അസാധാരണ പ്രക്ഷുബ്ധതയിലേക്ക് നീക്കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു പരാമര്‍ശം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാകാര്യത്തില്‍ കെവി അബ്ദുള്‍ഖാദറിന് എന്താണ് കാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശം.

ഇതില്‍ ഭരണപക്ഷം ക്ഷുഭിതരായി നടുത്തളത്തിലേക്ക് കുതിച്ചെത്തി. എ പ്രദീപ് കുമാര്‍, ടിവി രാജേഷ് തുടങ്ങിയ എംഎല്‍എമാര്‍ വെല്ലിലേക്ക് കുതിച്ചെത്തി. ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഭരണപക്ഷ എംഎല്‍എമാരെ നടുത്തളത്തിലേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തി. നേരത്തെ തന്നെ നടുത്തളത്തിലുള്ള പ്രതിപക്ഷ എംഎല്‍എമാരുമായി കയ്യാങ്കളിയോളമുള്ള മുഖാമുഖമായി അത് മാറി. ഇതോടെ സ്പീക്കര്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് കൊണ്ടുവന്ന 15000 ലിറ്റര്‍ വെള്ളം പൊലീസ് നോക്കി നില്‍ക്കെ സദാചാര ഗുണ്ടകള്‍ ഒഴുക്കി കളഞ്ഞുവന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഗുരുവായൂര്‍ എംഎല്‍എയായ സിപിഐഎമ്മിലെ കെവി അബ്ദുള്‍ഖാദര്‍ രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ വിശദീകരണം നല്‍കി.

ചാവക്കാട് നിന്ന് കൊണ്ടുവന്ന വെള്ളം ഒഴുക്കി കളഞ്ഞത് കോണ്‍ഗ്രസിലെയും ലീഗിലെയും നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു എന്നായിരുന്നു കെവി അബ്ദുള്‍ ഖാദറിന്റെ വിശദീകരണം. ഇത് ഖണ്ഡിച്ച രമേശ് ചെന്നിത്തല അബ്ദുള്‍ഖാദറിന്റെ ഇടപെടലിനെ ചോദ്യം ചെയ്തു. അപ്പോഴാണ് ഗുരുവായൂരിലെ പൂജാകാര്യത്തില്‍ അബ്ദുള്‍ ഖാദറിന് എന്താണ് കാര്യമെന്ന് രമേശ് ചെന്നിത്തല ചോദിച്ചത്. ഈ സംവാദങ്ങളുടെ തുടര്‍ച്ചയിലാണ് ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വരുന്നത്. സഭ കലുഷിതമായതോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ന്‍ രമേശ് ചെന്നിത്തല അബ്ദുള്‍ഖാദറിനെതിരെ നടത്തിയ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കിയതായി അറിയിച്ചു. വിവാദ പരാമര്‍ശം രമേശ് ചെന്നിത്തല നിഷേധിച്ചു. അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ചെന്നിത്തലയുടെ വാദം.

ഇതിനിടെ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം സഭാ രേഖകളില്‍നിന്ന് നീക്കിയതായി സ്പീക്കര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top