Flash News

സംഘപരിവാറിന്‍െറ രാഷ്ട്രീയ കുതന്ത്രങ്ങളെ നേരിടാന്‍ യു.ഡി.എഫിന് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: രമേശ് ചെന്നിത്തല

March 10, 2017

ramesh-chennithalaതിരുവനന്തപുരം: സംഘപരിവാറിന്‍െറ രാഷ്ട്രീയ കുതന്ത്രങ്ങളെ നേരിടാന്‍ യു.ഡി.എഫിന് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരായ പോരാട്ടം നടത്തുന്നത് യു.ഡി.എഫാണ്. ബി.ജെ.പിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുളളവരാണ് സി.പി.എമ്മെന്ന് മറക്കരുത്. 1977 ല്‍ ജനസംഘത്തിന്റെ സഹായത്തോടെയാണ് പിണറായി വിജയന്‍ കൂത്തുപറമ്പില്‍ മല്‍സരിച്ചതെന്നത് മറക്കണ്ടെന്നും കെ.ജി. മാരാര്‍ക്ക് വേണ്ട വോട്ടു പിടിച്ചവരാണിവരെന്നും ചെന്നിത്തല പറഞ്ഞു.

മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന യു.ഡി.എഫിനെ അപമാനിക്കുന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കാത്തതില്‍ പ്രതിധേഷിച്ചാണ്സഭ ബഹിഷ്കരിക്കുന്നത്. ജനാധിപത്യ വിരുദ്ധ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. നിയമസഭയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത വിധത്തിലായിരുന്നു സഭയില്‍ മുഖ്യമന്ത്രിയുടെ പെരുമാറ്റം. സാധാരണ ഗതിയില്‍ സഭ നടക്കുമ്പോഴും അല്ലാത്തപ്പോഴും മുഖ്യമന്ത്രി നടുത്തളത്തില്‍ ഇറങ്ങാറില്ല. മുഖ്യമന്ത്രി നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷ അംഗങ്ങളോട് കയര്‍ക്കുന്ന കാഴ്ച എല്ലാവരും കണ്ടതാണ്.

ശിവസനേക്കാരെ യു.ഡി.എഫ് വാടകക്കെടുത്തവരെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നേരത്തെ ചാനലുകാര്‍ കരിങ്കൊടിക്കാരെ വാടകക്ക് എടുത്തുവെന്ന് പറഞ്ഞത് പോലെയാണ്നടത്തിയത്. സഭയില്‍ താന്‍ ഒരു പരാമര്‍ശം നടത്തിയ സന്ദര്‍ഭത്തില്‍ അനുചിതമായി ഒന്നുമില്ലാതിരുന്നിട്ടും ആരും പറയാതെ തന്നെ സ്പീക്കര്‍ സഭാ രേഖയില്‍ നിന്ന് നീക്കി. മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ സ്പീക്കര്‍ അതിന് തയ്യറായില്ല. സ്പീക്കര്‍ എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. സഭാ നേതാവായ മുഖ്യമന്ത്രി പ്രതിക്ഷത്തിന് നേരെ ഉയര്‍ത്തിയ ആരോപണം പിന്‍വലിക്കണമെന്ന് യു.ഡി.എഫ് കക്ഷി നേതാക്കള്‍ സ്പീക്കറെ നേരിട്ട് കണ്ടു ആവശ്യപ്പെട്ടതാണ്. സ്പീക്കര്‍ അതിന് വഴങ്ങിയില്ലെന്നും ചെന്നിത്തല പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top