മംഗളൂരു: ജില്ല ജയിലില്‍ ജീവനക്കാര്‍ നോക്കിനില്‍ക്കേ പ്രതി രക്ഷപ്പെട്ടു. ഇതിന്‍െറ സി.സി.ടി.വി ദ്യശ്യങ്ങള്‍ പുറത്തുവന്നു. ബെല്‍ത്തങ്ങാടി പദങ്ങടിയിലെ ജിന്നപ്പ പരവ (43) യാണ് ജയില്‍ ചാടിയത്. തവിട്ട് നിറമുള്ള ലുങ്കിയുടുത്ത് കുപ്പായം തോളിലിട്ട് കൂസലില്ലാതെ ജയില്‍ പഴയ ബ്ളോക്കിന്‍െറ ഉയരം കുറഞ്ഞ ഭാഗത്തുനിന്ന് എതിര്‍ദിശയിലെ കനറ കോളജ് മതിലിനിപ്പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്.
ജയിലില്‍ പ്രാതല്‍ പാചകം ചെയ്യുന്ന 14 തടവുകാരില്‍ ഒരാളാണ് പരവ. പതിവുപോലെ പുലര്‍ച്ചെ 3.30ന് ഇവരെ ഉണര്‍ത്തി. ജയില്‍ സൂപ്രണ്ട് ഓഫിസിനോട് ചേര്‍ന്ന മുറിയില്‍ കയറി 3.39ന് പാചകവാതക സിലിണ്ടര്‍ ഓണാക്കിയത് പരവയാണ്. അടുക്കളയില്‍ കയറാതെ ഇയാള്‍ ജയിലിന്‍െറ പ്രധാന വാതിലിലൂടെ വളപ്പിലിറങ്ങിയാണ് മതില് ലക്ഷ്യമാക്കി നടന്നത്. സൂപ്രണ്ട് ഓഫിസിനടുത്ത് കാവല്ക്കാര് പരവയുടെ നീക്കങ്ങളില്‍ അസാധാരണമായി ഒന്നുമില്ലെന്ന ഭാവത്തില്‍ കണ്ടുനില്ക്കുന്നത് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമാണ്. മതിലിന് മുകളില്‍ വൈദ്യുതിവേലിയുണ്ടെങ്കിലും തകരാര്‍ കാരണം ബന്ധം വിച്ഛേദിച്ച നിലയിലാണ്.
2015 ആഗസ്റ്റ് 19ന് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടില്‍ വരുത്തി മാനഭംഗപ്പെടുത്തി എന്നതിന് ഉപ്പിനങ്ങാടി പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ വിചാരണ തടവുകാരനാണ് പരവ. ഹോംഗാര്‍ഡാണ് ജയില്‍ ചാടിയ സമയം കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതെന്നറിയുന്നു. സുരക്ഷാവീഴ്ചയാണ് പ്രതിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന് ജയില്‍ സൂപ്രണ്ട് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply