Flash News

ഭാര്യയെയും മകനെയും കാമുകിക്കുവേണ്ടി യുവാവ് കൊന്നു; നാലുവര്‍ഷത്തിന് സത്യം തെളിഞ്ഞു

March 11, 2017

murdered wife and childപാലക്കാട്: 2013 ജൂലൈയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ അട്ടപ്പാടി മുക്കാലി സ്വദേശിയായ യുവതിയും കുട്ടിയും കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു. ഭര്‍ത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുക്കാലി ചോലക്കാട് സൈദ്-ആയിഷ ദമ്പതികളുടെ മകളായ സീനത്ത് (32), മകന്‍ ഷാനിഫ് (അഞ്ച്) എന്നിവരാണ് കൊല്ലപ്പെട്ടത്. സീനത്തിന്‍െറ ഭര്‍ത്താവ് തമിഴ്നാട് നാഗപട്ടണം സ്വദേശി ശങ്കര്‍ എന്ന നൗഷാദ് (45), കാമുകി റാണി (39) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ ചിദംബരത്തത്തെിച്ച് ഭാര്യയെയും മകനെയും കൊലപ്പെടുത്തുകയായിരുന്നെന്ന് നൗഷാദ് സമ്മതിച്ചു.

അഗളി പഞ്ചായത്തിലെ നരസിമുക്കില്‍ കൃഷിയിടത്തില്‍ ജോലിക്കത്തെിയ തമിഴ്നാട് സ്വദേശിയായ ശങ്കര്‍ സീനത്തുമായി അടുപ്പത്തിലായി. വിവാഹം കഴിക്കാന്‍ മതം മാറി നൗഷാദ് എന്ന പേര് സ്വീകരിച്ചു. 2007ലായിരുന്നു വിവാഹം. അഞ്ചുവര്‍ഷം ഒരുമിച്ച് താമസിച്ചു. ഇതിനിടെ കൃഷിതോട്ടത്തില്‍ ജോലിക്ക് വന്ന റാണി എന്ന യുവതിയുമായി ശങ്കര്‍ പ്രണയത്തിലായി. ഇരുവരും ചേര്‍ന്നാണ് സീനത്തിനെയും മകനെയും കൊല്ലാന്‍ പദ്ധതിയിട്ടത്.

2013 ജൂണ്‍ 30ന് ശങ്കര്‍ ഭാര്യയെയും മകനെയും ഉല്ലാസയാത്രക്ക് എന്ന പേരില്‍ ചിദംബരത്തേക്ക് കൊണ്ടുപോയി. ഉറക്കഗുളിക ചായയില്‍ കലര്‍ത്തി സീനത്തിനും മകനും നല്‍കി. തുടര്‍ന്ന്, ഇരുവരെയും ടൗണില്‍നിന്ന് കുറച്ച് മാറി ആളൊഴിഞ്ഞ സ്ഥലത്തത്തെിച്ചു. ഈ സമയമായപ്പോഴേക്കും സീനത്ത് കുഴഞ്ഞിരുന്നു. കുട്ടിക്ക് ചലനമുണ്ടായിരുന്നില്ല. തുടര്‍ന്ന്, അവിടെവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

സുഹൃത്തുക്കളെ ചോദ്യം ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് ശങ്കറും കാമുകിയുമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചത്. മൃതദേഹങ്ങള്‍ പത്ത് ദിവസത്തിന് ശേഷമാണ് ചിദംബരം പൊലീസ് കണ്ടത്തെിയത്. അഴുകിയതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താതെ തമിഴ്നാട് പൊലീസ് സംസ്കരിക്കുകയായിരുന്നു.

death.jpg.image.784.410സീനത്തും മകന്‍ ഷാനിഫും കൊല്ലപ്പെട്ടതെന്ന് മനസ്സിലാക്കാന്‍ പൊലീസിന് സഹായകമായത് സീനത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍. സൈബര്‍ സെല്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സീനത്തിന്‍െറ ഫോണ്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നതായി അന്വേഷണസംഘം കണ്ടത്തെി. ഫോണിന്‍െറ ഉടമയെ വിളിച്ചുവരുത്തി പൊലീസ് അന്വേഷിച്ചപ്പോള്‍ ഫോണ്‍ പ്രതി ശങ്കര്‍ വിറ്റതാണെന്ന് ഇയാള്‍ മൊഴിനല്‍കി. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ശങ്കറിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്.

സീനത്തിന് രണ്ട് ഫോണുകള്‍ ഉണ്ടായിരുന്നുവെന്നും ഒന്നുമാത്രമാണ് കൊണ്ടുപോയതെന്നും ശങ്കര്‍ പറഞ്ഞു. മറ്റൊരാള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ ഫോണ്‍ കൂട്ടുകാരന് താന്‍ 300 രൂപക്ക് വിറ്റതാണെന്നും ഇയാള്‍ മൊഴി നല്‍കി. അന്നുമുതല്‍ ശങ്കറിനെ പൊലീസ് കൂടുതല്‍ നിരീക്ഷിക്കാന്‍ തുടങ്ങി. സീനത്തിനെ കാണാതായ ജൂലൈ രണ്ടിന് മുമ്പുള്ള ശങ്കറിന്‍െറ മൊബൈല്‍ ലൊക്കേഷന്‍ ചിദംബരത്തായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതേക്കുറിച്ച് ശങ്കറിനോട് ചോദിച്ചപ്പോള്‍ താന്‍ സമീപകാലത്തൊന്നും തമിഴ്നാട്ടില്‍ പോയിട്ടില്ലെന്ന് കളവ് പറഞ്ഞു. സീനത്തിനെയും കുട്ടിയെയും തിരുപ്പൂരും മണ്ണാര്‍ക്കാട്ടും കണ്ടെന്ന് പൊലീസിനോട് പറയാന്‍ ഇയാള്‍ സുഹൃത്തുക്കളെ ഏര്‍പ്പാട് ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top