Flash News

തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചരിത്രവിജയത്തില്‍ അങ്കലാപ്പുമായി ഭീകരരും പാക്കിസ്ഥാനും; ഡല്‍ഹിയില്‍ നരേന്ദ്ര മോദിയുടെ റോഡ് ഷോ

March 12, 2017

PTI3_5_2017_000222aഡല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നേടിയ വിജയത്തിന് പിന്നാലെ ഡല്‍ഹിയില്‍ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റോഡ്ഷോ. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഞെട്ടലില്‍ ഭീകരരും പാക്കിസ്ഥാനും. നിയന്ത്രണരേഖ മറികടന്ന് നടത്തിയ മിന്നലാക്രമണം ഉള്‍പ്പെടെ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ച് മോദി സര്‍ക്കാര്‍ വരുത്തിയ നയവ്യതിയാനങ്ങള്‍ക്കുള്ള അംഗീകാരമായി തിരഞ്ഞെടുപ്പു ഫലങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇതിനാല്‍ തന്നെ തങ്ങളോടുള്ള നിലപാട് കടുപ്പിക്കാന്‍ മോഡി മുതിരുമോ എന്ന ആശങ്കയാണ് പാക്കിസ്ഥാന്‍.

ഭീകരവാദത്തിനെതിരായ അടുത്ത നടപടിയിലേക്കു കടക്കും മുന്‍പ് നിര്‍ണായകമായ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദിയും സംഘവുമെന്ന റിപ്പോര്‍ട്ടും ശക്തമാണ്. ഉത്തര്‍പ്രദേശില്‍ താന്‍ പങ്കെടുത്ത തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലെല്ലാം സൈന്യം നടത്തിയ മിന്നലാക്രമണത്തെപ്പറ്റി മോദി ആവേശത്തോടെ പറഞ്ഞിരുന്നുവെന്നതും ശ്രദ്ധേയമാണ്. മിന്നലാക്രമണത്തെ വിമര്‍ശിച്ച് സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുകയാണ് പ്രതിപക്ഷമെന്ന ആരോപണവും മോദി കൂടെക്കൂടെ ഉന്നയിച്ചിരുന്നു. അതിര്‍ത്തിയിലെ സൈനിക നടപടിയോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള അടവ് ആയിരുന്നു മോദിയുടേതെന്ന് വ്യക്തം.

modi-75913എന്തായാലും, പാക്കിസ്ഥാനോടു താന്‍ സ്വീകരിച്ച കര്‍ക്കശ നിലപാടിനു രാജ്യം നല്‍കിയ അംഗീകാരമായി യുപി തിരഞ്ഞെടുപ്പു ഫലത്തെ മോദി കണ്ടാല്‍, അത് ആ രാജ്യത്തിനും അവര്‍ പിന്തുണ നല്‍കുന്ന ഭീകരസംഘടനകള്‍ക്കും ഒട്ടും നല്ലതിനാകില്ലെന്ന് ഉറപ്പ്. ഏറെ നാളായി ഇന്ത്യയെ കുഴക്കുന്ന ഭീകരവാദം എന്ന പ്രശ്‌നത്തിന് മോദി സര്‍ക്കാര്‍ പരിഹാരം കണ്ടുകൂടായ്കയില്ല എന്നു ചുരുക്കം.

തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ആഘോഷിക്കാന്‍ ഇന്നുവൈകിട്ട് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് മുന്നോടിയായിട്ടാണ് റോഡ് ഷോ. കൂടാതെ നരേന്ദ്രമോഡിക്ക് സ്വീകരണവും നല്‍കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ പതിനഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷം അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരിനെ ആര് നയിക്കുമെന്ന കാര്യവും ഇന്ന് നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും.

മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേതുമാകും അന്തിമ തീരുമാനം. ആര്‍എസ്എസ്സിന്റെ താല്‍പ്പര്യങ്ങളും തീരുമാനത്തില്‍ നിര്‍ണായകമാകും. രണ്ട് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയതിന്റെ ഞെട്ടലിലാണ് രാഷ്ട്രീയ എതിരാളികള്‍.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ, ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ദിനേശ് ശര്‍മ്മ എന്നിവരുടെ പേരുകളാണ് യുപിയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇവരില്‍ ഏറ്റവും സാധ്യത കേശവ് പ്രസാദ് മൗര്യയ്ക്കും.

Modi-Road-Show-in-Delhi-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top