നഴ്സിന്‍െറ ആത്മഹത്യ: അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Malayalam-daily-news-thump-1-2-3-1-1-1-1-3-1പാലക്കാട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിന്‍െറ ആത്മഹത്യയുമായി ബന്ധപ്പെട്ട് അയല്‍വാസിയും സുഹൃത്തുമായ ഓട്ടേ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പാലക്കാട് പാലന ആശുപത്രിയിലെ നഴ്സും ചിറ്റൂര്‍ അത്തിക്കോട് സ്വദേശിനിയുമായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അത്തിക്കോട് സ്വദേശി ഷിബുവിനെ (26) അറസ്റ്റ് ചെയ്തത്. യുവതി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ഫെബ്രുവരി 21നാണ് യുവതിയെ ചിറ്റൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. യുവതിയെ ഷിബു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. വിവാഹത്തില്‍നിന്ന് പിന്മാറിയതിന്‍െറ വിഷമമാണ് ആത്മഹത്യക്ക് കാരണം. പാലന ആശുപത്രിയിലെ മറ്റൊരു ജീവനക്കാരിയുടെ ആത്മഹത്യയും രണ്ടുപേരുടെ ആത്മഹത്യശ്രമവും ഇതേ പൊലീസ് സംഘം അന്വേഷിക്കുന്നുണ്ട്.

2016 ഡിസംബറിലാണ് ആശുപത്രിയിലെ ലാബ് എക്സ്റേ യൂനിറ്റ് ജീവനക്കാരിയും ആലത്തൂര്‍ കാവശ്ശേരി സ്വദേശിയുമായ യുവതി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് ജീവനക്കാരികള്‍ ആത്മഹത്യക്ക് ശ്രമിക്കുകയുമുണ്ടായി. അഞ്ചുദിവസം മുമ്പ് ആത്മഹത്യക്ക് ശ്രമിച്ച ജീവനക്കാരി ഇതേ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ആശുപത്രി ജീവനക്കാര്‍, മാനേജ്മെന്‍റ് പ്രതിനിധികള്‍ എന്നിവരുടെയും മരിച്ച ജീവനക്കാരികളുടെ വീടുകളിലെത്തി ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment