സന്നദ്ധസംഘടനയായ അഡിക് ഇന്ത്യക്കെതിരെ ഋഷിരാജ് സിംഗ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

RISHIRAJ_SINGH-2_1626109eതിരുവനന്തപുരം: സന്നദ്ധസംഘടനയായ അഡിക് ഇന്ത്യക്കെതിരെ എക്സൈസ് വകുപ്പ് നിയമനടപടിക്ക്. സംഘടനയുടെ പേരില്‍ വന്ന തെറ്റായ വാര്‍ത്തകള്‍ ജനങ്ങളില്‍ വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതിനും ഇടയാക്കുമെന്ന് കാട്ടിയാണ് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിംഗ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്. വാര്‍ത്ത തിരുത്തി യഥാര്‍ഥ വസ്തുത ജനങ്ങളെ അറിയിക്കണമെന്നും അല്ലെങ്കില്‍ പത്തുകോടി നഷ്ടപരിഹാരം നല്‍കണമെന്നും അഡിക് ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ. ഇടയാറന്മുളക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

എക്സൈസ് വകുപ്പ് കേസുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വകുപ്പിനെയും ഉദ്യോഗസ്ഥരെയും കരിവാരിത്തേക്കാനുള്ള ഗൂഢോദ്ദേശ്യമാണ് ഇതിനുപിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കമീഷണര്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment